കളമശേരി: മോട്ടോർ വാഹന വകുപ്പുമായി ബന്ധപ്പെട്ട പരാതികൾക്ക് പരിഹാരം കാണാൻ 14 ജില്ലകളിലും വാഹനീയം അദാലത്ത് സംഘടിപ്പിക്കും. ദേശീയ പാതയിൽ 725 ൽ പരം കാമറകൾ സ്ഥാപിച്ച് വാഹനങ്ങളുമായ ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ കണ്ടെത്താനുമുള്ള സംവിധാനത്തിനു തുടക്കം കുറിക്കുകയാണെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. ഇത്രയും ബൃഹത്തായ ശൃംഖല ഒരുക്കുന്ന ആദ്യസംസ്ഥാനമാകുകയാണ് കേരളം. ഫീസും പിഴയും ഈടാക്കാൻ കഴിയും. ഉദ്യോഗസ്ഥരുടെ ജോലി ഭാരം കുറയും. 116 കെ.എസ്.ആർ.ടി.സി സ്ലീപ്പർ ബസുകളുടെ മുന്നിലും പിന്നിലും കാമറ സംവിധാനം വരും. കേന്ദ്രീകൃത വെബ് അധിഷ്ഠിത സംവിധാനമായ വാഹൻ സാരഥിയുടെ പ്രവർത്തനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |