കൊച്ചി: സ്വാതന്ത്ര്യാനന്തര ഭാരതത്തിൽ കർഷകർക്കുവേണ്ടി നിരവധി പദ്ധതികൾ നടപ്പാക്കി കാർഷിക വിപ്ലവത്തിന് നരേന്ദ്ര മോദി സർക്കാർ തിരികൊളുത്തിയെന്ന് ബി.ജെ.പി സംസ്ഥാന ഉപാദ്ധ്യക്ഷൻ എ.എൻ. രാധാകൃഷ്ണൻ. എറണാകുളത്ത് 23, 24 തീയതികളിൽ നടക്കുന്ന 7 സംസ്ഥാനങ്ങളിലെ പ്രതിനിധികൾ പങ്കെടുക്കുന്ന കർഷക മഹാ സംഗമത്തിന്റെ പ്രാരംഭയോഗവും ഓഫീസ് ഉദ്ഘാടനവും നിർവഹിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ കർഷകർക്ക് കേന്ദ്രം നൽകുന്ന ആനുകൂല്യങ്ങൾ അട്ടിമറിക്കുന്ന സമീപനമാണ് സംസ്ഥാന സർക്കാരിന്റേതെന്നും അദ്ദേഹം ആരോപിച്ചു. ജനറൽ സെക്രട്ടറി എ.ആർ. അജയഘോഷ് അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി കർഷക മോർച്ച നേതാക്കളായ കെ.ടി. വിപിൻ, സി.ജി. രാജഗോപാൽ. എം.വി. രാമചന്ദ്രൻ. തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |