കൊച്ചി: ബി.ജെ.പി സ്ഥാപനദിനത്തോടനുബന്ധിച്ച് സാമൂഹ്യസുരക്ഷാ പക്ഷാചരണത്തിന്റെ ഭാഗമായി മഹിളാമോർച്ച പോഷൻ അഭിയാൻ പരിപാടി സംഘടിപ്പിച്ചു. അങ്കണവാടികൾ സന്ദർശിച്ച് അങ്കണവാടി ടീച്ചർമാർ, ഹെൽപ്പർ എന്നിവരെ ആദരിച്ചു. കുട്ടികൾക്ക് ബിസ്കറ്റ്, പഴങ്ങൾ, പാൽ, കളിക്കോപ്പുകൾ എന്നിവ വിതരണം ചെയ്തു. കേരളത്തിൽ 1,227 പരിപാടികളിലായി 1,206 അങ്കണവാടികളിലെ ടീച്ചർമാരെയും ഹെൽപ്പർമാരെയും ആദരിച്ചു. 690 ആശാവർക്കർമാരെയും ആദരിച്ചു. കുട്ടികൾക്ക് 3,556 ബോക്സ് ആഹാരപദാർത്ഥങ്ങളും വിതരണം ചെയ്തു. 4,000 മഹിളകൾ പരിപാടിയിൽ പങ്കടുത്തെന്ന് മഹിളാമോർച്ച സംസ്ഥാന അദ്ധ്യക്ഷ അഡ്വ. നിവേദിത സുബ്രഹ്മണ്യൻ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |