കളമശേരി: ഏഴാമത് സന്തോഷ് ട്രോഫി സ്വന്തമാക്കിയ കേരള ടീമിന്റെ ഗോൾ കീപ്പർ പരിശീലകൻ സജി ജോയിക്ക് നാട്ടുകാരുടെ വരവേല്പ്. മഞ്ഞുമ്മൽ കോൺവെന്റ് കവലയിൽ സംഘടിപ്പിച്ച സ്വീകരണ ചടങ്ങിൽ ഏലൂർ നഗരസഭാ ചെയർമാൻ എ.ഡി. സുജിൽ പൊന്നാടയണിയിച്ച് സജിയെ അനുമോദിച്ചു. മഞ്ഞുമ്മൽ കൈലാത്ത് വീട്ടിൽ സജി ജോയി നെട്ടൂരിൽ ആരോഗ്യ വകുപ്പ് ജീവനക്കാരനാണ്. എഫ്.സി കൊച്ചിൻ, സന്തോഷ് ട്രോഫി കേരള ടീം, വാസ്കോ ഗോവ ടീം എന്നിവയിൽ കളിക്കാരനായിരുന്നു. വാർഡ് കൗൺസിലർ ബിജി സുബ്രഹ്മണ്യം മുൻ കൗൺസിലർമാരായ നെൽസൺ കൊറയ, പി. അജിത് കുമാർ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |