കൊച്ചി: എൻ.സി.പി സംസ്ഥാന പ്രതിനിധി സമ്മേളനം കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ 24ന് ദേശീയ പ്രസിഡന്റ് ശരത് പവാർ ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് പി.സി. ചാക്കോ അദ്ധ്യക്ഷത വഹിക്കും. ദേശീയ ജനറൽ സെക്രട്ടറി പ്രഫുൽ പട്ടേൽ, എൻ.സി.പി ലോകസഭാ പാർലമെന്ററി പാർട്ടി നേതാവ് സുപ്രിയ സുലേ, ദേശീയ ജനറൽ സെക്രട്ടറി ടി.പി. പീതാംബരൻ, മന്ത്രി എ.കെ.ശശീന്ദ്രൻ, ലക്ഷദ്വീപ് എം.പി മുഹമ്മദ് ഫൈസൽ, തോമസ് കെ.തോമസ് എം.എൽ.എ എന്നിവർ പങ്കെടുക്കും. സമാപന സമ്മേളനത്തിൽ എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജൻ, സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ എന്നിവർ പങ്കെടുക്കും
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |