കൊച്ചി: തിയറ്റർ സൗഹൃദ ഇടമായ തിയറ്റർ സ്റ്റെപ്പ്സിന്റെ ഏറ്റവും പുതിയ നാടകമായ ദി ഐലന്റ് നാളെ തിരുവനന്തപുരം തൈക്കാട് ഗണേശം സൂര്യ നാടക കളരിയിൽ അരങ്ങേറും. അതോൾ ഫുഗാർഡ്, ജോൺ കാനി, വിൻസ്റ്റൻ ഷോണാസ് എന്നിവർ ചേർന്ന് 1973ൽ രചിക്കപ്പെട്ട നാടകമാണ് ദി ഐലൻഡ്. സൗത്ത് ആഫ്രിക്കയിലെ വംശവെറിയൻ ഭരണകൂടത്തിന്റെ കാലത്ത് രാഷ്ട്രീയ തടവുകാരെ പാർപ്പിക്കാൻ വേണ്ടി ഉൾക്കടലിലെ ഒറ്റപ്പെട്ട ഒരു ദ്വീപിൽ പണിത ജയിലിലെ ഒരു സെല്ലിലാണ് നാടകം നടക്കുന്നത്. സ്വാതന്ത്രം അടിച്ചമർത്തപ്പെട്ടവനും അടിച്ചമർത്തലിൽ നിന്ന് മോചിതനായവനും തമ്മിലുള്ള വൈകാരികമായ സംഘർഷമാണ് നാടകത്തിന് ആധാരം. +919895943302, +918921359360, +919745368633. ലൊക്കേഷൻ : https://maps.app.goo.gl/4hvvZocrRgXrbyRL7
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |