കൊച്ചി: അനധികൃതമായി പാസ്റ്ററൽ കൗൺസിൽ യോഗം നടത്തിയതിന് എറണാകുളം അങ്കമാലി അതിരൂപത പാസ്റ്ററൽ സെക്രട്ടറിയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് സഭാ സംയുക്ത സംരക്ഷണ സമിതി നില്പുസമരം സംഘടിപ്പിച്ചു. പരിഷ്കരിച്ച കുർബാനക്രമം അതിരൂപതയിൽ നടപ്പാക്കുക, പാസ്റ്ററൽ കൗൺസിൽ, കൂരിയ എന്നിവ പിരിച്ചുവിടുക, ഫാ. സെലസറ്റിയൻ ഇഞ്ചയ്ക്കലിനെതിരെയുള്ള നടപടി പിൻവലിക്കുക, അച്ചടക്ക ലംഘനം നടത്തുന്ന മെത്രാപ്പോലീത്തൻ വികാരിയെ നീക്കം ചെയ്യുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധം. സമിതി കോ-ഓർഡിനേറ്റർ കെ.ആർ. സണ്ണി അദ്ധ്യക്ഷത വഹിച്ചു. ഷൈബി പാപ്പച്ചൻ, ജോണി തോട്ടക്കര, ജെയിംസ് എലവുംകുടി, ബിജു നെറ്റിക്കാടൻ, ഒ.ഡി. സേവ്യാർ തുടങ്ങിയവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |