കൊച്ചി: ജില്ല ഭരണകൂടവും ജില്ല ടൂറിസം പ്രൊമോഷൻ കൗൺസിലും സംസ്ഥാന വിനോദ സഞ്ചാര വകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന ലാവണ്യം 2022 ജില്ലാതല ഓണാഘോഷത്തിന് തുടക്കമായി. പ്രധാന വേദിയായ എറണാകുളം ഡർബാർ ഹാൾ വേദിയിൽ ഇന്നു വൈകിട്ട് 6.30 ന് നവനീത് കൃഷ്ണന്റെ ഗിറ്റാർ ഷോ അരങ്ങേറും. 7 ന്ഗീതമാല. വെള്ളിയാഴ്ച വൈകിട്ട് ആറിന് തിരുവാതിര, 7 ന് മെഗാ ഷോ. ഫോർട്ടുകൊച്ചി പള്ളത്ത് രാമൻ സാംസ്ക്കാരിക കേന്ദ്രത്തിൽ തിരുവോണ ദിനം വൈകിട്ട് 7ന് കോഴിക്കോട് ശ്രീനിവാസന്റെ തീച്ചാമുണ്ടി തെയ്യം ഉണ്ടായിരിക്കും. 10ന് വൈകിട്ട് 7ന് മറിമായം ടീം മെഗാ കോമഡി ഷോ അവതരിപ്പിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |