കൊച്ചി: ലോകഹൃദയ ദിനത്തോടനുബന്ധിച്ച് ഡോ. ജോസ് പെരിയപുരത്തിന്റെ നേതൃത്വത്തിലുള്ള ഹാർട്ട് കെയർ ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന ഹാർട്ടത്തണിന് നാളെ തുടക്കമാകും. കാസർകോടും തിരുവനന്തപുരത്തും രാവിലെ അഞ്ചിനു തുടങ്ങുന്ന റാലി സംസ്ഥാനത്തുടനീളം സഞ്ചരിക്കും. 17-ാളം ആശുപത്രികളിൽ ബോധവത്കരണ സെമിനാറുകൾ നടത്തും. മൂന്നു ദിവസം നീളുന്ന ഹാർട്ടത്തണിൽ മുപ്പത്തിയഞ്ചോളം സൈക്ലിസ്റ്റുകളും പത്തു ഡോക്ടർമാരും പങ്കാളികളാകും. മുസിരിസ് സൈക്ലിംഗ് ക്ലബ്, സൊസൈറ്റി ഫോർ ഹാർട്ട് ഫൈലിയർ ആൻഡ് ട്രാൻസ്പ്ളാന്റേഷൻ തുടങ്ങിയ സംഘടനകളുടെ സഹകരണത്തോടെയാണ് പരിപാടി. 25 ന് അങ്കമാലിയിൽ ഇരുറാലികളും സംഗമിച്ച് കലൂർ ഐ.എം.എ ഹൗസിലേക്ക് എത്തും. 29 നാണ് ഹൃദയദിനം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |