തൃക്കാക്കര: വാതിൽ ഇല്ലാതെ സർവീസ് നടത്തിയതിന് ലൈസൻസ് സസ്പെൻഡ് ചെയ്യപ്പെട്ട സ്വകാര്യ ബസ് ഡ്രൈവർമാർക്കുള്ള ബോധവത്കരണ ക്ലാസ് ആർ.ടി.ഒ പി.എം. ഷബീർ ഉദ്ഘാടനം ചെയ്തു. 44 ഡ്രൈവർമാർക്കാണ് ആദ്യ ഘട്ടത്തിൽ കളക്ടറേറ്റ് ആർ.ടി.ഓഫീസിൽ രാവിലെ മുതൽ വൈകിട്ട് വരെ ക്ലാസ് എടുത്തത്. ആദർശ് കുമാർ ജി. നായർ (റിട്ട. ജോ. ആർടിഒ), ടി.ജെ തങ്കച്ചൻ (റിട്ട. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ), മധുസൂദനൻ (അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ) എന്നിവർ ക്ലാസെടുത്തു. വാതിലില്ലാതെ ഓടുന്ന ബസുകളുടെ ഡ്രൈവർമാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്ത് ബോധവത്കരണ ക്ലാസിൽ പങ്കെടുപ്പിക്കാനാണ് മോട്ടോർ വാഹന വകുപ്പിന്റെ തീരുമാനം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |