SignIn
Kerala Kaumudi Online
Thursday, 19 September 2024 12.32 PM IST

കൊച്ചിക്ക് ലഹരിയായി ബാസ്‌കറ്റ് ബാൾ ലീഗും

Increase Font Size Decrease Font Size Print Page
inbl

കൊച്ചി: ഐ.എസ്.എൽ ഫുട്ബാൾ മത്സരങ്ങൾ ആവേശത്തിരയിളക്കുന്നതിന് പിന്നാലെ കൊച്ചിക്ക് ലഹരിയായി ബാസ്‌കറ്റ് ബാളും. ബാസ്‌കറ്റ്ബാൾ ദേശീയ ലീഗിനും കൊച്ചി വേദിയായി. ആറു ടീമുകളാണ് ഇന്ത്യ നാഷണൽ ബാസ്‌കറ്റ്ബാൾ ലീഗിന്റെ പ്രാഥമികഘട്ടത്തിൽ കൊച്ചിയിൽ മത്സരിക്കുന്നത്. കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയമാണ് മത്സരങ്ങൾക്ക് വേദി.

ക്രിക്കറ്റിന്റെയും ഫുട്ബാളിന്റെയും മാതൃകയിലാണ് ബാസ്‌കറ്റ്ബാളിലും ദേശീയ ലീഗ് മത്സരങ്ങൾ. ബാസ്‌കറ്റ്ബാൾ ഫെഡറേഷൻ ഒഫ് ഇന്ത്യയുമായി സഹകരിച്ചാണ് ലീഗ്. ബാസ്‌കറ്റ്ബാൾ കളിക്ക് കൂടുതൽ പ്രചാരം നൽകുക, കൂടുതൽ കളിക്കാരെ ആകർഷിക്കുക എന്നിവയാണ് ലക്ഷ്യം. ഞായറാഴ്ച ആരംഭിച്ച മത്സരങ്ങൾ 20ന് സമാപിക്കും. ദിവസവും നാലു മത്സരങ്ങൾ വീതമാണ് നടത്തുന്നത്.

മത്സരം മൂന്നുഘട്ടം;

വിജയിക്ക് ഒരുലക്ഷം

ലീഗിലെ ആദ്യഘട്ട മത്സരത്തിനാണ് കൊച്ചി വേദിയാകുന്നത്. രണ്ടാംഘട്ട മത്സരം ഈമാസം 26 മുതൽ 30 വരെ രാജസ്ഥാനിലെ ജയ്‌പൂരിൽ നടക്കും. മൂന്നാംഘട്ടം ഡിസംബർ ഏഴ് മുതൽ 11 വരെ മഹാരാഷ്ട്രയിലെ പൂനെയിൽ നടക്കും. നാലാം ഘട്ടം ജനുവരി 11 മുതൽ 15 വരെ ബംഗളൂരുൽ.

ഫൈനലിൽ വിജയിക്കുന്ന ടീമിന് ഒരു ലക്ഷം രൂപ സമ്മാനമായി ലഭിക്കും. കൊച്ചിയിലെ വിജയിക്ക് കാൽലക്ഷം രൂപയാണ് സമ്മാനം. ആറു ടീമുകളും ഓരോഘട്ടത്തിലും പരസ്പരം മത്സരിക്കും. കേരള ബാസ്‌കറ്റ്ബാൾ അസോസിയേഷന്റെ പിന്തുണയോടെയാണ് കൊച്ചിയിലെ മത്സരം സംഘടിപ്പിക്കുന്നത്. ഉച്ചയ്ക്ക് രണ്ടുമുതൽ വൈകിട്ട് 6.30 വരൊണ് മത്സരങ്ങൾ.

ജനപ്രിയമാക്കുക ലക്ഷ്യം

ബാസ്‌കറ്റ്ബാളിന്റെ പ്രിയം വർദ്ധപ്പിക്കുകയാണ് ലീഗിന്റെ ലക്ഷ്യമെന്ന് ഐ.എൻ.ബി.എൽ ചീഫ് എക്സിക്യുട്ടീവ് ഓഫീസർ പർവീൺ ബാറ്റിഷ് പറഞ്ഞു. സ്കൂൾ, കോളേജ് തലം മുതൽ പുതിയ കളിക്കാരെ കണ്ടെത്തുകയും ദേശീയതലത്തിലും അന്താരാഷ്ട്രതലത്തിലും മത്സരങ്ങൾ സംഘടിപ്പിക്കുകയും ചെയ്യും. പുതിയ കളിക്കാരെ സ്കൂളകളിൽ നിന്നുതന്നെ കണ്ടെത്തുകയാണ് പ്രധാനദൗത്യം. ഇവർക്ക് പ്രോത്സാഹനവും പരിശീലനവും ലഭ്യമാക്കും. സംസ്ഥാന, ദേശീയതലങ്ങളിൽ കൂടുതൽ മത്സരങ്ങൾ സംഘടിപ്പിച്ച് കളിക്കാർക്ക് കൂടുതൽ ശ്രദ്ധ ഉറപ്പാക്കും. ദേശീയതലത്തിൽ അക്കാഡമി സ്ഥാപിച്ച് മികച്ച പരിശീലനവും ലഭ്യമാക്കും.

വാർത്താസമ്മേളനത്തിൽ ഐ.എൻ.ബി.എൽ സി.ഒ.ഒ മഗേഷ് സാബ, ജില്ലാ ബാസ്‌കറ്റ്ബാൾ അസോസിയേഷൻ സെക്രട്ടറി റാണാ തളിയത്ത്, കേരള ബാസ്‌കറ്റ്ബാൾ അസോസിയേഷൻ പ്രസിഡന്റ് മനോഹര കുമാർ, സെക്രട്ടറി സി.കെ.ശശിധരൻ എന്നിവർ പങ്കെടുത്തു.

മത്സരിക്കുന്ന ടീമുകൾ

 ചെന്നൈ ഹീറ്റ്

 മുംബയ് ടൈറ്റൻസ്

 ചണ്ഡീഗഢ് വാരിയേഴ്സ്

കൊച്ചി ടൈഗേഴ്സ്

 ഡൽഹി ഡ്രൈബ്ളേഴ്സ്

 ബംഗളൂരു കിംഗ്സ്

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, ERNAKULAM, INBL
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.