കൊച്ചി: ടെക്കികൾക്കിടയിലെ മികച്ച എഴുത്തുകാരെ കണ്ടെത്താൻ ഐ.ടി ജീവനക്കാരുടെ ക്ഷേമസംഘടനയായ പ്രതിധ്വനി നടത്തുന്ന സാഹിത്യോത്സവം 'സൃഷ്ടി"യുടെ രജിസ്ട്രേഷൻ ആരംഭിച്ചു. കഥ, കവിത, ഉപന്യാസം എന്നിവയിൽ ഇംഗ്ലീഷിലും മലയാളത്തിലുമാണ് മത്സരം. വിധികർത്താക്കൾ തിരഞ്ഞെടുക്കുന്ന ആദ്യ മൂന്നു സ്ഥാനങ്ങളിലെ രചനകൾക്ക് സമ്മാനങ്ങൾ നൽകും. നവംബർ 30നകം രചനകൾ ലഭിക്കണം.
പ്രതിധ്വനി ഫേസ്ബുക്ക് പേജുകളിൽ രചനകൾ പ്രസിദ്ധീകരിക്കും. ഏറ്റവും കൂടുതൽ ലൈക്കുകൾ നേടുന്ന രചനയ്ക്ക് റീഡേഴ്സ് ചോയ്സ് അവാർഡും നൽകും.
വിശദവിവരങ്ങൾ https://prathidhwani.org/guidlines-srishti-2022 ൽ ലഭിക്കുമെന്ന് ജനറൽ കൺവീനർ മീര എം.എസ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |