പറവൂർ: കുട്ടികളിലെ കലാപ്രതിഭകൾ മാറ്റുരയ്ക്കുന്ന 33-ാമത് എറണാകുളം ജില്ലാ സ്കൂൾ കലോത്സവത്തിന് പറവൂർ മൂത്തകുന്നത്ത് തുടക്കമായി. മൂത്തകുന്നം എസ്.എൻ.എം ഹയർ സെക്കൻഡറി സ്കൂളിൽ ഇന്നലെ രാവിലെ 9ന് എറണാകുളം വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഹണി ജി.അലക്സാണ്ടർ കൊടിയുയർത്തി.
ഡോ. എസ്.സന്തോഷ് കുമാർ, എസ്.ജയദേവൻ, സിംന സന്തോഷ്, കെ.എസ്.സനീഷ്, രശ്മി അനിൽ കുമാർ, എ.എസ്.അനിൽകുമാർ എന്നിവർ സംബന്ധിച്ചു. രചനാമത്സരങ്ങളും സംസ്കൃതം, തമിഴ്, കന്നഡ പ്രസംഗ മത്സരങ്ങളും മോണോ ആക്ട്, നാടൻപാട്ട് എന്നീ മത്സരയിനങ്ങളുമാണ് ആദ്യദിനം അരങ്ങേറിയത്.
300 ഇനങ്ങളിലായി 8,000ലേറെ കലാപ്രതിഭകൾ മാറ്റുരയ്ക്കുന്ന കലോത്സവത്തിൽ ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നുള്ള എസ്കോർട്ടിംഗ് അദ്ധ്യാപകരുൾപ്പെടെ 11,114 പേർ പങ്കെടുക്കും.15 വേദികളിലായാണ് മത്സരങ്ങൾ. ഇന്ന് നടക്കുന്ന ഉദ്ഘാടന സമ്മേളനം മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്യും. ഹൈബി ഈഡൻ എം.പി., എം.എൽ.എമാർ മറ്റ് ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |