കണ്ണൂർ:എല്ലാ നല്ല മാറ്റങ്ങളുടേയും ചാലക ശക്തിയായി വർത്തിക്കുന്നത് പുസ്തകങ്ങളാണെന്നും കണ്ണൂർ ജില്ലാ കോൺഗ്രസ് കമ്മിറ്റി ആഫീസിൽ ഒരു ലൈബ്രറി ഒരുക്കുന്നതിനുള്ള തീരുമാനം അഭിനന്ദനീയമാണെന്നും എഴുത്തുകാരൻ വാണിദാസ് എളയാവൂർ പറഞ്ഞു. കണ്ണൂർ ജില്ലാ കോൺഗ്രസ് കമ്മിറ്റി ഒരുക്കിയ പുസ്തക വണ്ടിയുടെ ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം. പുസ്തക വണ്ടിക്ക് നേതൃത്വം നൽകുന്ന കെ. പ്രമോദിന് ഫ്ലാഗ് കൈമാറി. മഹാത്മാഗാന്ധിയുടെ വചനങ്ങളുടെ സമാഹാര ഗ്രന്ഥങ്ങളുടെ നൂറ്റിയൊന്ന് വാല്യങ്ങൾ അദ്ദേഹം ജില്ലാ കോൺഗ്രസ് കമ്മിറ്റി അദ്ധ്യക്ഷൻ മാർട്ടിൻ ജോർജ്ജിന് കൈമാറി. വാണീദാസ് എളയാവൂരിന്റെ വീട്ടുമുറ്റത്ത് സംഘടിപ്പിച്ച പരിപാടിയിൽ ഡി.സി.സി. പ്രസിഡന്റ് മാർട്ടിൻ ജോർജ്ജ് അദ്ധ്യക്ഷത വഹിച്ചു. സുരേഷ്ബാബു എളയാവൂർ ,കെ.പ്രമോദ്, പി. മാധവൻ ടി. ജയകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |