ന്യൂ മാഹി: തയ്യിൽ ഹരീന്ദ്രന്റെ 37ാം രക്തസാക്ഷിത്വ വാർഷിക ദിനാചരണത്തിന്റെ ഭാഗമായി ന്യൂ മാഹി ടൗണിൽ നടന്ന പൊതയോഗം സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ പി.ഹരീന്ദ്രൻ ഉദ്ഘാടനം ചെയ്തു. കെ.ജയപ്രകാശൻ അദ്ധ്യക്ഷത വഹിച്ചു . ജില്ലാ കമ്മിറ്റി അംഗം എം.സി.പവിത്രൻ , സി.ഐ.ടി.യു ജില്ലാ സെക്രട്ടറി ടി.പി.ശ്രീധരൻ ,പി.പി.രഞ്ജിത്ത് സംസാരിച്ചു.കുറിച്ചിയിൽ പുന്നോൽ ബാങ്ക് പരിസരം കേന്ദ്രീകരിച്ച് പ്രകടനം നടന്നു.ചെറുകല്ലായി രക്തസാക്ഷി മണ്ഡപത്തിലും പുഷ്പാർച്ചനയ്ക്ക് ശേഷം നടന്ന അനുസ്മരണ ചടങ്ങിൽ എസ്.കെ.വിജയൻ അദ്ധ്യക്ഷത വഹിച്ചു സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ കാരായി രാജൻ, ഏരിയ സെക്രട്ടറി സി.കെ.രമേശൻ , വടക്കൻ ജനാർദ്ദനൻ ,കെ.ജയപ്രകാശൻ ,കെ.പി.സുനിൽകുമാർ , വി.പി.ശ്രീകാന്ത് എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |