SignIn
Kerala Kaumudi Online
Saturday, 09 November 2024 6.14 AM IST

പിണറായിക്കെതിരേ ധർമ്മടത്ത് മത്സരിച്ച സി. രഘുനാഥ് കോൺഗ്രസ് വിട്ടു

Increase Font Size Decrease Font Size Print Page
raghunath
സി. രഘുനാഥ്

കണ്ണൂർ: കോൺഗ്രസ് നേതാവും കണ്ണൂർ ഡി.സി.സി. സെക്രട്ടറിയുമായ സി. രഘുനാഥ് പാർട്ടിവിട്ടു. കെ.പി.സി.സി. അദ്ധ്യക്ഷൻ കെ. സുധാകരന്റെ അടുത്ത അനുയായിയായിരുന്ന അദ്ദേഹം, മുഖ്യമന്ത്രി പിണറായി വിജയനെതിരെ ധർമ്മടത്ത് യു.ഡി.എഫ്. സ്ഥാനാർത്ഥിയായി മത്സരിച്ചിരുന്നു.

കോൺഗ്രസ് നേതൃത്വത്തിന്റെ ഭാഗത്തുനിന്ന് ഏറെ കാലമായി അവഗണന നേരിടേണ്ടിവന്നുവെന്നും രാജിക്കത്ത് കെ.പി.സി.സി. നേതൃത്വത്തിന് കൈമാറിയെന്നും അദ്ദേഹം പറഞ്ഞു. പാർട്ടിയിൽ തന്നെ ഒറ്റപ്പെടുത്തുന്ന സാഹചര്യമാണ് നേതൃത്വത്തിന്റെ ഭാഗത്തുനിന്നുണ്ടായത്. പല പരിപാടികളിൽനിന്നും തഴഞ്ഞു. ധർമ്മടത്ത് നടന്ന യു.ഡി.എഫിന്റെ വിചാരണ സദസ്സിൽ പോലും തന്നെ പങ്കെടുപ്പിച്ചില്ലെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിക്കെതിരേ ധർമ്മടത്ത് മത്സരിച്ച തന്നെ വേദിയിൽ വേണ്ടെന്ന് തീരുമാനിക്കുന്ന രാഷ്ട്രീയ നേതൃത്വം പാർട്ടിയിൽ ഉണ്ടാകുമ്പോൾ അവരുമായി ഒത്തുപോകാൻ സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കൊവിഡ് കാലത്ത് സജീവമായി പ്രവർത്തനങ്ങളിൽ ഉണ്ടായിരുന്ന തന്നെ പിന്നീട് ഒരു പരിപാടികളിലും പാർട്ടി ക്ഷണിച്ചിട്ടില്ല. പുതിയ ഡി.സി.സി നേതൃത്വം എത്തിയതോടെ തന്നെയും തന്റെ അനുയായികളെയും പൂർണ്ണമായും അവഗണിക്കുകയാണ്.

1973ൽ സുധാകരനൊപ്പം ബ്രണ്ണൻ കോളേജിൽ കെ.എസ്.യു. പ്രവർത്തനം ആരംഭിച്ച ആളാണ് താനെന്നും രഘുനാഥ് പറഞ്ഞു. കഴിഞ്ഞ മൂന്ന് തിരഞ്ഞെടുപ്പിലും സുധാകരന്റെ കൂടെ കണ്ണൂരിലെ തിരഞ്ഞെടുപ്പ് കമ്മിറ്റിയുടെ ചെയർമാനായിരുന്നു.

കഴിഞ്ഞ ആറുമാസക്കാലത്തോളമായി പാർട്ടിയിലെ തഴയപ്പെടുന്ന സാഹചര്യത്തെക്കുറിച്ച് കെ.പി.സി.സി. അദ്ധ്യക്ഷൻ കെ. സുധാകരനോട് പരാതിപ്പെട്ടിരുന്നുവെന്നും എന്നാൽ യാതൊരു പരിഹാരവും ഉണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു. രാജിയുടെ ഔദ്യോഗികമായ പ്രഖ്യാപനവും കൂടുതൽ വിവരങ്ങളും ഇന്ന് രാവിലെ പതിനൊന്നിന് വിളിച്ചുചേർക്കുന്ന വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കും.

പാർട്ടി വിടുന്നതിനെക്കുറിച്ചുള്ള സൂചനകൾ നൽകി അദ്ദേഹം ഇന്നലെ രാവിലെ ഫേസ് ബുക്ക് കുറിപ്പ് പോസ്റ്റ് ചെയ്തിരുന്നു.
ചില തുറന്നു പറച്ചിലുകൾ ആർക്കെങ്കിലും വിഷമം ഉണ്ടാക്കുന്നുണ്ടെങ്കിൽ ക്ഷമിക്കണമെന്ന ആമുഖത്തോടെയായിരുന്നു ഫേസ്ബുക്ക് കുറിപ്പ്. എന്നാൽ പിന്നീട് പോസ്റ്റ് പിൻവലിച്ചു. ഇത് നേതൃത്വത്തിന്റെ ഇടപെടൽ മൂലമാണെന്ന അഭ്യൂഹമുണ്ടായിരുന്നു. അതിനിടെയാണ് രാജി പ്രഖ്യാപനവുമായി വീണ്ടും രഘുനാഥ് രംഗത്തെത്തിയത്.

ഭാവി ഇരുളടഞ്ഞതായിരിക്കില്ല, രാഷ്ട്രീയം അവസാനിപ്പിക്കില്ല. സംസ്ഥാനത്തെ കോൺഗ്രസിന്റെ ഏക കോർപ്പറേഷനിലെ കൊള്ളരുതായ്മക്കെതിരേയുള്ള പോരാട്ടമാണ് ഇനി ലക്ഷ്യം

സി. രഘുനാഥ്

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KANNUR, CONG
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.