കല്പറ്റ : വയനാട് തോൽപെട്ടിയിൽ ഭക്ഷ്യകിറ്റ് പിടികൂടിയ സംഭവത്തിൽ തിരുനെല്ലി പൊലീസ് കേസെടുത്തു. തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഫ്ലൈയിംഗ് സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് ഒരു മില്ലിൽ നിന്ന് ഭക്ഷ്യകിറ്റുകൾ പിടികൂടി.യത്. 38 കിറ്റുകളാണ് ഇവിടെ നിന്ന് പിടിച്ചെടുത്തത്. കോൺഗ്രസ് തിരുനെല്ലി മണ്ഡലം പ്രസിഡന്റ് ശശികുമാറിന്റെ വീടിനോട് ചേർന്നുള്ള മില്ലിൽ നിന്നാണ് കിറ്റുകൾ കണ്ടെത്തിയത്. തോൽപെട്ടിയിൽ ഒറു കുടുംബത്തിന് കിറ്റ് നൽകിയതിനെ തുടർന്നാണ് വിവരം പുറത്തറിഞ്ഞത്.
യു.ഡി.എഫ് സ്ഥാനാർത്ഥി പ്രിയങ്ക ഗാന്ധിയുടെയും മുൻ വയനാട് എം.പി രാഹുൽ ഗാന്ധിയുടെയും ചിത്രങ്ങൾ പതിച്ച കിറ്റായിരുന്നു പിടികൂടിയത്. ഉരുൾപൊട്ടൽ കാലത്ത് വിതരണത്തിന് എത്തിച്ച് സൂക്ഷിച്ച കിറ്റുകളായിരുന്നു ഇതെന്നാണ് കോൺഗ്രസ് വിശദീകരിച്ചിരുന്നത്. മാനന്തവാടി ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിുടെ അനുമതിയോടെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |