SignIn
Kerala Kaumudi Online
Thursday, 08 August 2024 1.41 PM IST

കണ്ണൂർ ഹജ്ജ് ക്യാമ്പിൽ നിന്ന് 1443 പേർ മക്കയിൽ

hajj

മട്ടന്നൂർ : കണ്ണൂർ എമ്പാർക്കേഷൻ പോയിന്റിലെ നാലാമത്തെ വിമാനം 360 തീർത്ഥാടകരുമായി ബുധനാഴ്ച രാവിലെ പുറപ്പെട്ടതോടെ കണ്ണൂർ ക്യാമ്പിൽ നിന്നുള്ള 1443 തീർഥാടകർ പുണ്യഭൂമിയിലെത്തി. നാലാമത്തെ വിമാനം ഇന്നലെ രാവിലെ 5.15 നാണ് കണ്ണൂർ വിമാന താവളത്തിൽ നിന്ന് പറന്നുയർന്നത്. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് വിദഗ്ധ പരിശോധനക്ക് ശേഷം മെഡിക്കൽ റിപ്പോർട്ടിൽ യാത്ര വിലക്കിയത് കാരണം ഒരാളുടെ യാത്ര മുടങ്ങി.
295 സ്ത്രീകളും 66 പുരുഷൻമാരുമടങ്ങിയ സംഘമാണ് ഇന്നലെ പുറപ്പെട്ടത്. ഇവരിൽ 228 പേർ മെഹ്രമില്ലാത്ത സ്ത്രീകളാണ്. മെഹ്രമില്ലാത്തവർ ഉൾപ്പെടെ സ്ത്രീകൾ കൂടുതൽ ഉള്ളതിനാൽ ഒരു വനിത ഉൾപ്പെടെ രണ്ട് ഹജ്ജ് വളണ്ടിയർമാരാണ് ഇവരെ അനുഗമിച്ചത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.