പയ്യന്നൂർ: പ്രൊഫഷണൽ പ്രോഗ്രാം ഏജന്റ്സ് ഫെഡറേഷൻ 17-ാമത് സംസ്ഥാന സമ്മേളനം സെപ്തംബർ 22, 23 തിീയതികളിൽ പയ്യന്നൂരിൽ നടക്കും. വിവിധ കലാപരിപാടികളും സമ്മേളനങ്ങളും സംഘടിപ്പിക്കുവാൻ സംസ്ഥാന പ്രസിഡന്റ് വേണുഗോപാൽ പാലക്കാടിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സ്വാഗത സംഘം രൂപീകരണ യോഗം തീരുമാനിച്ചു. ടി.ഐ. മധുസൂദനൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. നഗരസഭ വൈസ് ചെയർമാൻ പി.വി. കുഞ്ഞപ്പൻ മുഖ്യാതിഥിയായി. ജനറൽ സെക്രട്ടറി പ്രദീപ് വൈശാലി, പനക്കീൽ ബാലകൃഷ്ണൻ, കെ.രാഘവൻ, കെ.ശിവകുമാർ, എം.കെ.രാജീവൻ, പി. വിജയകുമാർ, അനിൽ മാധവ്, മനോജ് പീലി, ശിവൻ പട്ടാമ്പി, പ്രഭ തളിപ്പറമ്പ്, മോഹൻദാസ് ചെറുപുഴ, അനീഷ് ഗിന്നസ് പരപ്പ സംസാരിച്ചു. രവിറാം ചിത്രാഞ്ജലി സ്വാഗതവും പ്രഭാകരൻ പുലിക്കോടൻ നന്ദിയും പറഞ്ഞു. ഭാരവാഹികൾ: ടി.ഐ. മധുസൂദനൻ എം.എൽ.എ. (ചെയർമാൻ), രവിറാം ചിത്രാഞ്ജലി (ജനറൽ കൺവീനർ).
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |