പഴയങ്ങാടി:കണ്ണൂർ ജില്ലാപഞ്ചായത്തും കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്തും സംയുക്തമായി ശുചിത്വ സന്ദേശ യാത്ര സംഘടിപ്പിച്ചു.പഴയങ്ങാടി റെയിൽവേ സ്റ്റേഷനിൽ നിന്നും ആരംഭിച്ച യാത്ര പഴയങ്ങാടി പുതിയ ബസ് സ്റ്റാൻഡിൽ സമാപിച്ചു. കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. പി.ഷാജിർ അദ്ധ്യക്ഷത വഹിച്ചു. പഴയങ്ങാടി ബസ് ബസ് സ്റ്റാൻഡ് പരിസരത്ത് ചെടികൾ പരിപാലിക്കുന്ന ഓട്ടോതൊഴിലാളികളെ ചടങ്ങിൽ അനുമോദിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡി.വിമല, സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ എ.വി.രവീന്ദ്രൻ, പ്രേമ സുരേന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ, ജില്ലാ പഞ്ചായത്ത് അംഗം സി പി.ഷിജു, കെ.എൻ.ഗീത, കെ.സുനിൽ കുമാർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |