SignIn
Kerala Kaumudi Online
Thursday, 08 August 2024 2.51 PM IST

ഓണത്തിന് ഒരു കൊട്ടപ്പൂവ്.

poovu-krishi-

ചെറുപുഴ: ജില്ലാ പഞ്ചായത്ത് ഗ്രാമപഞ്ചായത്തുകളുമായി സഹകരിച്ച് നടപ്പിലാക്കുന്ന ഓണത്തിന് ഒരു കൊട്ടപ്പൂവ് പദ്ധതിയുടെ ചെറുപുഴ ഗ്രാമപഞ്ചായത്ത്തല നടീൽ ഉദ്ഘാടനം ചെറുപുഴ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് റെജി പുളിക്കൽ നിർവഹിച്ചു. കൊല്ലാട അന്ന ജെ.എൽ.ജിയും തലശ്ശേരി സോഷ്യൽ സർവീസ് സൊസൈറ്റി ചെറുപുഴ യൂണിറ്റിന്റെയും നേതൃത്വത്തിലാണ് കൃഷി ഒരുക്കുന്നത്. ഫാദർ ഫിലിപ്പ് ഇരുപ്പക്കാട്ട് ഗ്രൂപ്പിന് വേണ്ടി തൈകൾ ഏറ്റുവാങ്ങി. ചെറുപുഴ കൃഷി ഓഫീസർ പി.അഞ്ജു അദ്ധ്യക്ഷത വഹിച്ചു. ഷൈനി ബിനോയ്, പി.ഗീത, സുരേഷ് കുറ്റൂർ എന്നിവർ പ്രസംഗിച്ചു. പൂക്കൾ ചെറുപുഴയിൽ തന്നെ വില്പന നടത്താൻ ആവശ്യമായ വിപണി സൗകര്യം ഏർപ്പെടുത്തുമെന്ന് വൈസ് പ്രസിഡന്റ് റെജി പുളിക്കൽ പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR, PANCHAYTH, KRISHI
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.