പയ്യന്നൂർ: നിർമ്മാണ തൊഴിലാളികളുടെ പന്ത്രണ്ട് മാസമായി മുടങ്ങി കിടക്കുന്ന പെൻഷനും മറ്റ് ആനുകൂല്യങ്ങളും ഉടൻ വിതരണം ചെയ്യണമെന്നാവശ്യപ്പെട്ട് കേരള സ്റ്റേറ്റ് നിർമ്മാണ തൊഴിലാളി കോൺഗ്രസിന്റെ (ഐ.എൻ.ടി.യു.സി.) നേതൃത്വത്തിൽ മുഖ്യമന്ത്രിക്ക് കത്തുകളയച്ച് പ്രതിഷേധിച്ചു. പയ്യന്നൂരിൽ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ.ജയരാജ് ഉദ്ഘാടനം ചെയ്തു.തൊഴിലാളി കോൺഗ്രസ്സ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.വി.ലോറൻസ് അദ്ധ്യക്ഷത വഹിച്ചു. മഹിള കോൺഗ്രസ്സ് ബ്ലോക്ക് പ്രസിഡന്റ് പി.വി.പ്രിയ, ആർ.രാജൻ, കെ.ഉണ്ണി പ്രസംഗിച്ചു.രാമന്തളിയിൽ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് വി.വി. ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കെ.എസ്.കെ.എൻ.ടി.യു.സി. ജില്ല വൈസ് പ്രസിഡന്റ് പി.വി.ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. പി.വി.സുരേന്ദ്രൻ , പി.പി.നാരായണി, ടി.കരുണാകരൻ, പീയൂസ് പുഞ്ചക്കാട് സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |