തിരുവനന്തപുരം: പിണറായി ഗവ. ആയുർവേദ ഡിസ്‌പെൻസറി 30 കിടക്കകളുള്ള ആശുപത്രിയായി ഉയർത്തും. ചീഫ് മെഡിക്കൽ ഓഫീസർ, നഴ്സ് ഗ്രേഡ്11, ക്ലാർക്ക് , ആയുർവേദ തെറാപിസ്റ്റ്, നഴ്സിംഗ് അസിസ്റ്റന്റ് ഗ്രേഡ് 11 എന്നീ തസ്തികകൾ സൃഷ്ടിക്കും. മെഡിക്കൽ ഓഫീസർ, ഫാർമസിസ്റ്റ്, നഴ്സ്, ആയുർവേദ തെറാപ്പിസ്റ്റ്, നഴ്സിംഗ് അസിസ്റ്റന്റ് എന്നീ തസ്തികകളിൽ നാഷണൽ ആയുഷ് മിഷൻ മഖേന കരാർ നിയമന വ്യവസ്ഥയിൽ നിയമനം നടത്തും. കുക്ക്, സാനിറ്റേഷൻ വർക്കർ തസ്തികകളിൽ ദിവസവേതനാടിസ്ഥാനത്തിലാവും നിയമനം.
മലബാർ കാൻസർ സെന്ററിന് കീഴിലുള്ള സ്വാശ്രയ നഴ്സിംഗ് കോളേജായ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് നഴ്സിംഗ് സയൻസസ് ആൻഡ് റിസർച്ചിൽ 23 തസ്തികകൾ സൃഷ്ടിക്കും. നിലവിലുള്ള രണ്ട് ലക്ചറർ തസ്തികകളുടെ അപ്ഗ്രഡേഷൻ ഉൾപ്പെടെയാണിത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |