പഠനോപകരണങ്ങൾ വിതരണം ചെയ്തു

Friday 22 May 2026 12:13 AM IST
ലാപ്പ് ടോപ്പുകളും പഠനോപകരണങ്ങളും പ്രസിഡന്റ് ലൈസമ്മ പനയ്ക്കൽ, വൈസ് പ്രസിഡന്റ് സതീശൻ കാർത്തികപ്പള്ളി എന്നിവർ ചേർന്ന് വിതരണം ചെയ്യുന്നു

ചെറുപുഴ: ചെറുപുഴ ഗ്രാമപഞ്ചായത്ത് വിദ്യാർത്ഥികൾക്ക് ലാപ്പ് ടോപ്പുകളും പഠനോപകരണങ്ങളും വിതരണം ചെയ്തു. പഞ്ചായത്തിന്റെ 2025-26 വാർഷിക പദ്ധതിയിലുൾപ്പെടുത്തിയാണ് എസ്.സി, എസ്.ടി വിദ്യാർത്ഥികൾക്ക് ലാപ്പ് ടോപ്പുകളും പഠനോപകരണങ്ങളും വിതരണം ചെയ്തത്. ഇതോടൊപ്പം വായനശാലകൾക്ക് റാക്കുകളും വിതരണം ചെയ്തു. ഉദ്ഘാടന യോഗത്തിൽ വൈസ് പ്രസിഡന്റ് സതീശൻ കാർത്തികപ്പള്ളി അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ലൈസമ്മ പനയ്ക്കൽ വിതരണോദ്ഘാടനം നിർവ്വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ കെ.ഡി. പ്രവീൺ, ലളിത ബാബു, ലീന വില്യം, ജൂനിയർ സൂപ്രണ്ട് അനിൽ കരിച്ചേരി, പദ്ധതി നിർവ്വഹണ ഉദ്യോഗസ്ഥ ബീന എന്നിവർ പ്രസംഗിച്ചു. 14 വിദ്യാർത്ഥികൾക്ക് ലാപ്പ് ടോപ്പും 30 വിദ്യാർഥികൾക്ക് പഠനോപകരണങ്ങളുമാണ് നൽകിയത്.

ലാപ്പ് ടോപ്പുകളും പഠനോപകരണങ്ങളും പ്രസിഡന്റ് ലൈസമ്മ പനയ്ക്കൽ, വൈസ് പ്രസിഡന്റ് സതീശൻ കാർത്തികപ്പള്ളി എന്നിവർ ചേർന്ന് വിതരണം ചെയ്യുന്നു.