എ.കെ.പി.എ വൃക്ഷതൈ വിതരണം
Thursday 04 June 2026 12:08 AM IST
കാഞ്ഞങ്ങാട്: ഓൾ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പരിസ്ഥിതി ദിനാചരണത്തിനു മുന്നോടിയായി സ്കൂളുകളിൽ വൃക്ഷത്തൈ വിതരണംനടത്തി. വൃക്ഷത്തൈ വിതരണോദ്ഘാടനം സാഹിത്യകാരനും പരിസ്ഥിതി പ്രവർത്തകനുമായ സുകുമാരൻ പെരിയച്ചൂർ നിർവ്വഹിച്ചു. എ.കെ.പി.എ ജില്ലാ പ്രസിഡന്റ് ടി.വി. സുഗുണൻ അദ്ധ്യക്ഷനായി. വി. സുമംഗല ആമുഖഭാഷണം നടത്തി. എ.കെ.പി.എ സംസ്ഥാന വെൽഫെയർ കമ്മിറ്റി അംഗം ഹരീഷ് പാലക്കുന്ന് മുഖ്യാതിഥിയായി. പി.ടി.എ പ്രസിഡന്റ് മുഹമ്മദ് ഫവാസ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ വൈസ് പ്രസിഡന്റ് ഇ. രഞ്ജിത്ത് കുമാർ, കാഞ്ഞങ്ങാട് മേഖലാ പ്രസിഡന്റ് പ്രവീൺകുമാർ, കൃപേഷ്, സെക്രട്ടറി അനീഷ സുരേഷ് എന്നിവർ സംസാരിച്ചു. സെക്രട്ടറി എൻ.കെ പ്രജിത്ത് സ്വാഗതവും പി.ആർ.ഒ രാജീവൻ രാജപുരം നന്ദിയും പറഞ്ഞു. 80 ഓളം വിവിധ തരത്തിലുള്ള വൃക്ഷ തൈകൾ വിതരണം ചെയ്തു.