തളിപ്പറമ്പ: കണ്ണൂർ സർവ്വകലാശാലയുടെ 25ാമത് അത്ലറ്റിക് മീറ്റിൽ മാങ്ങാട്ട് പറമ്പ് സ്ക്കൂൾ ഓഫ് ഫിസിക്കൽ എഡ്യുക്കേഷൻ പുരുഷവിഭാഗത്തിലും തലശ്ശേരി ബ്രണ്ണൻ കോളേജ് വനിത വിഭാഗത്തിലും ജേതാക്കളായി. പുരുഷ വിഭാഗത്തിൽ 76 പോയിന്റുകളുമായാണ് സ്ക്കൂൾ ഓഫ് ഫിസിക്കൽ എഡ്യുക്കേഷൻ ജേതാക്കളായത്. 26 പോയിന്റ് നേടി കാസർകോട് ഗവ.കോളേജ് രണ്ടാം സ്ഥാനവും 25 പോയിന്റ് നേടി പീപ്പിൾസ് മുന്നാട് മൂന്നാം സ്ഥാനവും നേടി.
വനിത വിഭാഗത്തിൽ ബ്രണ്ണൻ കോളേജ് 56 പോയിന്റുമായാണ് ജേതാക്കളായത്. 40 പോയിന്റ് നേടി സ്ക്കൂൾ ഓഫ് ഫിസിക്കൽ എഡ്യുക്കേഷൻ രണ്ടാം സ്ഥാനവും 34 പോയിന്റുകളുമായി മാടായി കോളേജ് മൂന്നാം സ്ഥാനവും നേടി. സമാപന സമ്മേളനത്തിൽ ജില്ലാ പഞ്ചായത്ത് മെമ്പർ സി.പി. ഷിജുവും സിൻഡിക്കേറ്റ് മെമ്പർ എം.സി. രാജുവും ചേർന്ന് വിജയികൾക്ക് ട്രോഫികൾ സമ്മാനിച്ചു. ഡോ. കെ.പി. മനോജ് അധ്യക്ഷത വഹിച്ചു. കെ.വി. അനൂപ്, ടി.ടി. ജോസഫ് എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |