കാഞ്ഞങ്ങാട്: ഡിജിറ്റലൈസേഷൻ എന്റെ പേരിൽ തൊഴിലാളികളെ ചൂഷണം ചെയ്യുന്നതിനെതിരെ കേന്ദ്രസർക്കാർ നിയമ നിർമ്മാണം നടത്തണമെന്നും, കേന്ദ്രസർക്കാർ പൊതുമേഖലാ സ്ഥാപനങ്ങൾ സ്വകാര്യവൽക്കരണം, ആസ്തി വിൽപ്പന എന്നീ നിലപാടുകളിൽ നിന്നും പിന്തിരിയണമെന്നും, ഔഷധ വില കുറയ്ക്കണമെന്നും, ജി എസ് ടി പൂർണമായും ഒഴിവാക്കണമെന്നും കാഞ്ഞങ്ങാട് വ്യാപാരഭവനിൽ( കെ. വി. കൃഷ്ണകുമാർ നഗർ )നടന്ന കേരള മെഡിക്കൽ സെയിൽസ് റിപ്രെസെന്റാറ്റീവ് അസോസിയേഷൻപന്ത്രണ്ടാമത് ജില്ലാസമ്മേളനം ആവശ്യപ്പെട്ടു.സമ്മേളനം സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി ടി കെ രാജൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ പ്രസിഡണ്ട് വി രാജൻ അധ്യക്ഷനായി. സംസ്ഥാന ട്രഷറർ പി കെ സന്തോഷ്, വൈസ് പ്രസിഡന്റ് യൂ സന്തോഷ്, സംസ്ഥാനകമ്മിറ്റി അംഗങ്ങളായ പി സുകുമാരൻ, പി മനോജ്, ജില്ലാ ട്രഷറർ ബാബു മീത്തൽ, കെ വി ഷിബു പി പി സുധീർ എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി സി കെ കൃഷ്ണൻ സ്വാഗതം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |