തളിപ്പറമ്പ്: സംസ്ഥാന സർക്കാരിന്റെ വനിതാരത്നം പുരസ്കാരം നേടിയ ഡോ.യു.പി.വി.സുധ (49)യുടെ നേട്ടം തളിപ്പറമ്പിന് അഭിമാനമായി. തളിപ്പറമ്പ് നഗരസഭയിലെ തൃച്ചംബരം സ്വദേശിനിയാണ് സുധ
ഏഴാം കൊട്ടിലയിലെ അദ്ധ്യാപക ദമ്പതിമാരായ എം.വി. ഗോവിന്ദൻ യു.പി.വി യശോദ എന്നിവരുടെ മൂന്നു മക്കളിൽ മൂത്തയാളാണ് ഡോ.സുധ..
കൊട്ടില എൽപി സ്കൂളിൽ നിന്ന് പ്രൈമറി വിദ്യാഭ്യാസവും തളിപ്പറമ്പ് ടാഗോർ വിദ്യാനികേതനിൽ നിന്നും ഹൈസ്കൂൾ വിദ്യാഭ്യാസവും പൂർത്തികരിച്ച് പയ്യന്നൂർ കോളേജിൽ നിന്നും പ്രീ ഡിഗ്രി പൂർത്തിയാക്കി . പിന്നീട് കണ്ണൂർ ഗവ.എൻജിനിയറിംഗ് കോളേജിൽ നിന്ന് ബി.ടെക്കും മണിപ്പാൽ എം.ഐ.ടിയിൽ നിന്ന് എംടെക്കും കരസ്ഥമാക്കിയ സുധ ബംഗ്ളൂരുവിലെ ഏയ്റോസ്പേസിൽ നിന്ന് പി. എച്ച്.ഡി നേടിയ ശേഷം നിലവിൽ പ്രതിരോധ വകുപിന് കീഴിലുള്ള ഡിഫൻസ് റിസർച്ച് ആന്റ് ഡവലപ്പ്മെന്റിന്റെ ഭാഗമായഏയ് റോനോട്ടിക്കൽ ഡവലപ്പ്മെന്റ് ഏജൻസിയിൽ ഏയ്റോ സ്പേസ് സയന്റിസ്റ്റായി ജോലി ചെയ്യുകയാണ്.
രാജ്യത്തെ പ്രതിനിധികരിച്ച് നിരവധി അന്താരാഷ്ട്ര സെമിനാറുകളിൽ പങ്കെടുത്തിട്ടുണ്ട്. പയ്യന്നൂർ തായിന്നേരി സ്വദേശി എം.മോഹനാണ് ഭർത്താവ്. സുധീരൻ, ശുഭ എന്നിവർ സഹോദരങ്ങളാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |