കണ്ണൂർ: ഭയത്തിലൂടെയാണ് ഇന്ത്യൻ ജനത കടുന്നുപോകുന്നതെന്നും സത്യം തുറന്നുപറഞ്ഞാൽ എന്തും സംഭവിക്കാമെന്ന ഭയത്തിലാണ് സാംസ്കാരിക നായകരെന്നും സാഹിത്യ അക്കാഡമി അദ്ധ്യക്ഷൻ കെ. സച്ചിദാനന്ദൻ.
സി.പി.എം പാർട്ടി കോൺഗ്രസിന്റെ ഭാഗമായി കണ്ണൂരിൽ നടന്ന സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.' നമ്മെ രക്ഷിക്കാൻ ആരും അവതരിക്കില്ല. നാം തന്നെ നമ്മെ രക്ഷിക്കണം. ഇരുണ്ടയുഗത്തിലൂടെയാണ് ഇന്ത്യ കടന്നുപോകുന്നത്. രാഷ്ട്രീയമുണ്ട് എന്നും ഏതു രാഷ്ട്രീയമാണ് എന്നും പ്രത്യക്ഷത്തിൽ പറയേണ്ട സ്ഥിതിയാണ്. നീതിയുടെയും മനുഷ്യന്റെയും പക്ഷത്താണ് രാഷ്ട്രീയമുണ്ടാവേണ്ടത്. രാഷ്ട്രീയമില്ലെന്ന് പറയുന്നവരെ സൂക്ഷിക്കണമെന്നും അത്തരക്കാരുടേത് പിന്തിരിപ്പൻ രാഷ്ട്രീയമാണെന്നും സച്ചിദാനന്ദൻ പറഞ്ഞു. സി.പി.എം പി.ബി അംഗം എം.എ ബേബി അധ്യക്ഷത വഹിച്ചു. എസ്.യു. വെങ്കിടേശൻ എം.പി, കവി പ്രഭാവർമ, മുകേഷ് എം.എൽ.എ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |