കാഞ്ഞങ്ങാട്: നഴ്സസ് വാരാചരണം സമാപന സമ്മേളനം മുൻസിപ്പൽ ടൗൺഹാളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.ഡെപ്യൂട്ടി ഡി.എം.ഒ. ഡോ. മനോജ് അദ്ധ്യക്ഷത വഹിച്ചു. ഡോ. കെ.കെ.രാജാ റാം, സുജീഷ് പിലിക്കോട്, ഡോ.മുരളിധരൻ നെല്ലൂരായ, സി.പി.കെ ജയപ്രകാശ്, പി.വി. പവിത്രൻ, അലക്സ് കെ.ജോർജ്ജ്, ടി.പി. ഉഷ, ആൻസി ഫിലിപ്പ്, ജ്യോതി ജോസഫ് , ടെൽമ ജോസഫ്, ഏലിയമ്മ ജോസഫ്, ജോബി ജോർജ്ജ്, ഷെൽജി മോൾ, ചിത്ര വീണ എന്നിവർ സംസാരിച്ചു. ഇതോടനുബന്ധിച്ച് സർവ്വീസിൽ നിന്നും വിരമിച്ചവരെ ആദരിച്ചു. വിവിധ കലാപരിപാടികളും അവതരിപ്പിച്ചു. ജില്ലാ നേഴ്സിംഗ് ഓഫിസർ പി.എം. മേരിക്കുട്ടി സ്വാഗതവും ആലീസ് മാത്യു നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |