തളിപ്പറമ്പ്:ടി.ടി.കെ ദേവസ്വത്തിന്റെ ചുഴലി വില്ലേജിൽപ്പെട്ട സ്ഥലത്ത് അനധികൃത ചെങ്കൽ ഖനനം നടത്തുന്ന 18 ലോറികൾ പിടികൂടി, ജില്ലാ കളക്ടറുടെ നിർദേശപ്രകാരം തളിപ്പറമ്പ് ആർ.ഡി.ഒ, തഹസിൽദാർ എന്നിവരുടെ നേതൃത്വത്തിൽ ചുഴലി വില്ലേജ് ഓഫീസറാണ് ലോറികൾ പിടികൂടിയത്. പിടികൂടിയ ലോറികൾ തളിപ്പറമ്പ് താലൂക്ക് ഓഫീസ് കോമ്പൗണ്ടിലേക്ക് മാറ്റി. വില്ലേജ് ഓഫീസർ കെ.അബ്ദുറഷീദ്, താലൂക്ക് ഓഫിസിലെ ജൂനിയർ സൂപ്രണ്ട് പി.വി.കൃഷ്ണരാജ് എന്നി വരടങ്ങിയ സംഘം സ്ഥലത്തെത്തിയാണ് ലോറികൾ കസ്റ്റഡിയിലെടുത്തത്. വർഷങ്ങളായി ഇവിടെ അന ധികൃത ചെങ്കൽ ഖനനം നടക്കുന്നുണ്ട്. നിരവധി പരാതികൾ അധികൃതർക്ക് നൽകിയിരുന്നു. പലപ്പോഴും ലോറികൾ പിടികൂടാറുമുണ്ട്. പിഴയൊടുക്കി ലോറികൾ വിട്ടുകിട്ടുന്നതോടെ വീണ്ടും ഖനനം തുടങ്ങാറാണ് പതിവ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |