SignIn
Kerala Kaumudi Online
Friday, 20 September 2024 1.10 AM IST

"ലക്ഷ്യ" പദ്ധതിയുമായി കോട്ടയം പഞ്ചായത്ത്

Increase Font Size Decrease Font Size Print Page
psc-

പരിശീലനം ജൂലായ് ഒന്നു മുതൽ

കോട്ടയംപൊയിൽ:സർക്കാർ ജോലി സ്വന്തമാക്കാനാഗ്രഹിക്കുന്ന അഭ്യസ്ത വിദ്യരായ യുവതി യുവാക്കൾക്ക് പരിശീലനവുമായി കോട്ടയം പഞ്ചായത്ത്.ഗ്രാന്മ പിണറായിയുമായി സഹകരിച്ചാണ് പരിശീലന പദ്ധതി നടപ്പിലാക്കുന്നത്.സ്വകാര്യ സ്ഥാപനങ്ങളിൽ ഈടാക്കുന്ന ഉയർന്ന നിരക്ക് പലപ്പോഴും സാധാരണസക്കാർക്ക് താങ്ങാൻ കഴിയാത്തതാണ്.ഈ സാഹചര്യത്തിലാണ് പഞ്ചായത്ത് പരിധിയിലുള്ളവർക്ക് സൗജന്യ പരിശീലനവുമായി ലക്ഷ്യ 2022 നടപ്പിലാക്കുന്നത്.ജൂലായ് ഒന്നു മുതൽ ആരംഭിക്കുന്ന പരിശീലനം ആദ്യ ഘട്ടത്തിൽ ആഴ്ചയിൽ മൂന്ന് ദിവസവും പിന്നീട് എല്ലാ ദിവസങ്ങളിലും നടക്കും.രാത്രി കാല ബാച്ചും ആരംഭിക്കും.

പി.എസ്.സി കോച്ചിംഗ് പരിപാടിയുടെ ഉദ്ഘാടനവും ദേശീയ അംഗീകാരം നേടിയ പഞ്ചായത്തിലെ മൂന്ന് ബാല പ്രതിഭകൾക്കുള്ള ആദരവും പഞ്ചായത്ത് ഇ.എം.എസ് സ്മാരക ഹാളിൽ കെ.പി.മോഹനൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് പ്രസിഡന്റ് സി.രാജീവൻ അദ്ധ്യക്ഷത വഹിച്ചു.രാജസ്ഥാൻ റോയൽസ് ജൂനിയർ ക്രിക്ക​റ്റ് ടീമിൽ സെലക്ഷൻ ലഭിച്ച ആറാംമൈൽ പുളബസാറിലെ സംഗീത് സാഗറിനെയും ദേശീയ ചിത്ര രചനാ മത്സരത്തിൽ സ്വർണ്ണ മെഡൽ നേടിയ പുറക്കളത്തെ നീരവ് എസ്.ഗണേഷിനേയും ഡൽഹിയിൽ നടന്ന യോഗ ഏഷ്യാഡിൽ സ്വർണ്ണ മെഡൽ നേടിയ കോട്ടയം തള്ളോട്ടെ സി.ഋഷികേശിനെയുമാണ് എം.എൽ.എ ഉപഹാരം നൽകി അനുമോദിച്ചത്.പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.ധർമ്മജ,സ്ഥിരം സമിതി അദ്ധ്യക്ഷരായ പി.ജിഷ,എം.പി.ദിലീപ് കുമാർ,ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ എം.മോഹനൻ,വി.ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.

തൊഴിൽരഹിതരായവർക്ക് പ്രത്യേക പരിശീലനം നൽകി അവരെ മുഖ്യധാരയിലെത്തിക്കുകയാണ് ലക്ഷ്യയുടെ ഉദ്ദേശം.

സി.രാജീവൻ

പ്രസിഡന്റ്, കോട്ടയം ഗ്രാമപഞ്ചായത്ത്

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.