SignIn
Kerala Kaumudi Online
Monday, 23 September 2024 2.13 AM IST

പെൻഷൻ വർദ്ധിപ്പിക്കണം: ഡി.എ.ഡബ്ല്യു.എഫ്.

Increase Font Size Decrease Font Size Print Page
dawf
ഡി.എ.ഡബ്ല്യു.എഫ്. കൺവെൻഷൻ ടി.ഐ. മധുസൂദനനൻ എം.എൽ.എ. ഉദ്ഘാടനം ചെയ്യുന്നു

പയ്യന്നൂർ: ഭിന്നശേഷിക്കാർക്കുള്ള സാമൂഹ്യ സുരക്ഷാപെൻഷൻ 3,000 രൂപയായി വർദ്ധിപ്പിക്കണമെന്ന് ഡിഫറന്റ്‌ലി ഏബിൾഡ് പേഴ്‌സൺസ് വെൽഫെയർ ഫെഡറേഷൻ പെരിങ്ങോം ഏരിയാ കൺവെൻഷൻ ആവശ്യപ്പെട്ടു. കെ.എസ്.ആർ.ടി.സി. യാത്രാനിരക്കിളവിനുള്ള വരുമാന പരിധി ഉയർത്തുക, പത്ത് വർഷത്തിൽ കൂടുതലായി ജോലി ചെയ്യുന്ന കരാർ ജീവനക്കാരെ സ്ഥിരപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു.

കൺവെൻഷൻ ടി.ഐ. മധുസൂദനനൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ലാലമ്മ ജോസ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ഇ.കെ. ഷിബു പ്രവർത്തന റിപ്പോർട്ടും ജില്ലാ സെക്രട്ടറി ടി. ജയകുമാർ സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. ഏരിയാ രക്ഷാധികാരി ബാലകൃഷ്ണൻ, സംഘാടക സമിതി കൺവീനർ പി. രാധാകൃഷ്ണൻ, വി.പി. പ്രസീത പ്രസംഗിച്ചു.

ഭാരവാഹികൾ: സുധീർ കുറ്റൂർ (പ്രസിഡന്റ് ), പി.എം യൂസഫ്, കെ.വി ദാമോദരൻ, രാജേഷ് കുമാർ കാങ്കോൽ (വൈസ് പ്രസിഡന്റുമാർ), ഇ.കെ. ഷിബു (സെക്രട്ടറി), ലാലമ്മ ജോസ്, കെ.വി. ശീതള, സുപ്രിയ (ജോയിന്റ് സെക്രട്ടറിമാർ), ലീലാമ്മ റോജി (ട്രഷറർ).

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KANNUR, PENSION
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.