മാഹി:ശൂന്യ നിക്ഷേപത്തിലധിഷ്ഠിതമായ നൂതന അദ്ധ്യാപന ആശയാവിഷ്കാരത്തിനുള്ള ദേശീയ പുരസ്കാരം ലഭിച്ച അദ്ധ്യാപകർക്ക് പോണ്ടിച്ചേരി സർക്കാർ തലത്തിൽ ആദരവ് നൽകി. ടി.പി.ഷൈജിത്ത് , ടി.വി.സജിത , കെ.ഷിംന , എം.വിദ്യ, സ്വപ്ന മോഹനൻ , ദീപ്തി ഹരിദാസ് , ഡെൽസി ഫെർണാണ്ടസ്, പി.മേഘന , ടി.കെ.റിജീഷ,ആർ.രൂപ, ടി.പി. മുഹസീന, നിഷിത കുമാരി,പി.ടി. സുബുല എന്നിവരാണ് ആദരിക്കപ്പെട്ടത്.പോണ്ടിച്ചേരി ലഫ്റ്റനന്റ് ഗവർണർ ഡോ.തമിഴ് ഇശൈ സൗന്ദരരാജൻ ഉദ്ഘാടനം നിർവ്വഹിച്ചു.പുതിയ തലമുറയിലെ കുട്ടികളുടെ മനസ്സറിഞ്ഞു കൊണ്ടുള്ള മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തിനാണ് അധ്യാപകർ ഊന്നൽ നൽകേണ്ടതെന്ന് ലഫ്.ഗവർണർ പറഞ്ഞു. വിദ്യാഭ്യാസ ഡയറക്ടർ ആർ മുദ്രഗൗഡ, സമഗ്ര ശിക്ഷാ സ്റ്റേറ്റ് പ്രൊജ്ര്രക് ഡയറക്ടർ എം. ദിനകർ എന്നിവർ മുഖ്യഭാഷണം നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |