മട്ടന്നൂർ: കണ്ണൂർ വിമാനത്താവളത്തിൽ യാത്രക്കാരനിൽ നിന്ന് 6.92 ലക്ഷം രൂപയുടെ വിദേശ കറൻസി പിടികൂടി. അബുദാബിയിലേക്ക് പോകാനെത്തിയ കാസർക്കോട് കളനാട് സ്വദേശി അബ്ദുൾ ഇസഹാക്ക് കുരിക്കൽ അഹമ്മദിൽ നിന്നാണ് 8800 യു.എസ്. ഡോളർ പിടികൂടിയത്. എമിഗ്രേഷൻ പരിശോധനയ്ക്കിടെയാണ് ഇയാളുടെ ബാഗേജിൽ നിന്ന് 4000 യു.എസ്.ഡോളർ പിടിച്ചത്. തുടർന്ന് കസ്റ്റംസും സി.ഐ.എസ്.എഫും നടത്തിയ വിശദമായ പരിശോധനയിൽ ബാഗിൽ ഒളിച്ചുവച്ച 4800 യു.എസ്. ഡോളർ കൂടി പിടിച്ചെടുത്തു. പരിധിയിൽ കൂടുതൽ വിദേശ കറൻസി കൈവശം വെച്ചതിനാൽ കറൻസി കസ്റ്റംസ് പിടിച്ചെടുത്തു. അസി.കമ്മിഷണർ ഇ.വി.ശിവരാമൻ, സൂപ്രണ്ടുമാരായ കൂവൻ പ്രകാശൻ, ശ്രീവിദ്യ സുധീർ, ഇൻസ്പെക്ടർമാരായ സന്ദീപ് ദാഹിയ, നിഷാന്ത് താക്കൂർ, ജുബർ ഖാൻ, ഹവിൽദാർ എം.വി.വത്സല എന്നിവരാണ് പരിശോധന നടത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |