SignIn
Kerala Kaumudi Online
Thursday, 19 September 2024 4.28 PM IST

മുളച്ച തേങ്ങയുമായി കർഷക മാർച്ച്

Increase Font Size Decrease Font Size Print Page
thenga
സ്വതന്ത്ര കർഷക സംഘം ജില്ലാ കമ്മിറ്റി കണ്ണൂർ ഗാന്ധി സ്‌ക്വയറിൽ മുളച്ച തേങ്ങയുമായി കേരള പിറവി ദിനത്തിൽ നടത്തിയ കർഷക പ്രതിഷേധ വൃത്തം മുസ്്ലീം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി അഡ്വ.അബ്ദുൽ കരീം ചേലേരി ഉദ്ഘാടനം ചെയ്യുന്നു.

കണ്ണൂർ:കൃഷിഭവൻ മുഖേനയുള്ള പച്ച തേങ്ങ സംഭരണം നിലച്ചതിൽ പ്രതിഷേധിച്ച് സ്വതന്ത്റകർഷക സംഘം ജില്ലാകമ്മി​റ്റിയുടെ ആഭിമുഖ്യത്തിൽ മുളച്ചതേങ്ങയുമേന്തി കർഷകർ മാർച്ച് നടത്തി.കേരളപ്പിറവി ദിനത്തിൽ കണ്ണൂർ കാൽടെക്‌സ് ഗാന്ധി സ്‌ക്വയറിലായിരുന്നു സമരം.മുസ്ലിം ലീഗ് ജില്ല ജനറൽ സെക്രട്ടറി അഡ്വ. അബ്ദുൽ കരീം ചേലേരി ഉദ്ഘാടനം ചെയ്തു.

സംഭരണ കാര്യത്തിലും കാർഷിക ഉത്പന്നങ്ങളുടെ വിലയിടിവ് പിടിച്ചു നിർത്തുന്ന കാര്യങ്ങളിലും സർക്കാറിന്റെ പിടിപ്പുകേടിനെതിരെ പുതിയൊരു കാർഷിക സമരത്തിന് കേരളം സജ്ജമാകേണ്ടി വരുമെന്ന് കരീം ചേലേരി പറഞ്ഞു .ജില്ലാ വർക്കിംഗ് പ്രസിഡന്റ് അഡ്വ.അഹമ്മദ് മാണിയൂർ അദ്ധ്യക്ഷത വഹിച്ചു. മുസ്ലിംലീഗ് ജില്ലാ കമ്മി​റ്റി അംഗം ടി .എൻ .എ .ഖാദർ മുഖ്യപ്രഭാഷണം നടത്തി .സ്വതന്ത്റ കർഷകസംഘം ജില്ലാ നേതാക്കളായ പി .പി. മഹമൂദ് ,പി.കെ .അബ്ദുൽ ഖാദർ മൗലവി, ടി.വി.അസൈനാർ എന്നിവർ നേതൃത്വം നൽകി.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.