മട്ടന്നൂർ: ബസ് സ്റ്റാൻഡിനുള്ളിൽ മൂന്ന് കടകളിൽ മോഷണം. മാർക്കറ്റിനുള്ളിലെ കടകളിലാണ് പുലർച്ചെയോടെ മോഷണം നടന്നത്. മേശയിലും ഭണ്ഡാരങ്ങളിലുമുണ്ടായിരുന്ന പണം കവർന്നു. ഇന്നലെ പുലർച്ചെയാണ് ബസ് സ്റ്റാൻഡിന് പിറകിലെ മൂന്ന് കടകളിൽ മോഷണം നടന്നത്. ടി.പി.എം ചിക്കൻ സ്റ്റാൾ, ബിസ്മില്ല ഡ്രൈ ഫിഷ്, എം.എ വെജിറ്റബിൾസ് തുടങ്ങിയ സ്ഥാപനങ്ങളിലാണ് മോഷണം നടന്നത്. ടി.പി.എം ചിക്കൻ സ്റ്റാളിന്റെ പിറക് വശത്തെ നെറ്റിന്റെ ഒരു വശം ഇളക്കി മാറ്റിയാണ് കടക്കുള്ളിൽ കയറിയത്.
ഈ കടയോട് ചേർന്ന ബിസ്മില്ല ഡ്രൈ ഫിഷ് കടയുടെ മേൽക്കൂരയിലെ ആസ്ബറ്റോസ് ഷീറ്റ് നീക്കിയാണ് ഉള്ളിൽ കയറിയത്. ഇരു കടകളിൽ നിന്നും ഭണ്ഡാരത്തിലും മേശയിലുണ്ടായിരുന്ന പണം കവർന്നു. തൊട്ടടുത്തുള്ള എം.എ വെജിറ്റബിൾസിലും മോഷണം നടന്നു. ഷട്ടറില്ലാത്ത കടയ്ക്ക് ചുറ്റമിട്ട ഷീറ്റ് നീക്കിയാണ് ഉള്ളിൽ കയറിയത്. ഇവിടെ മേശക്കുള്ളിൽ സൂക്ഷിച്ച 5000 ത്തോളം രൂപ മോഷണം പോയിട്ടുണ്ട്. സംഭവത്തിൽ മട്ടന്നൂർ പൊലീസിൽ പരാതി നൽകി. പൊലീസ് അന്വേഷണം ആരംഭിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |