കാഞ്ഞങ്ങാട് :ആയിര കണക്കിന് സാധാരണക്കാരുടെ ആശ്രയകേന്ദ്രമായ ജില്ലാ ആശുപത്രിക്ക് മുന്നിൽ അടിപ്പാത അനുവദിച്ചില്ലെങ്കിൽ ജനങ്ങളെ അണിനിരത്തി നിരാഹാര സമരമടക്കമുള്ള പ്രതിഷേധ പരിപാടികൾക്ക് മടിക്കില്ലെന്ന് എൻ.എച്ച് 66 ജനകീയ കോർഡിനേഷൻ കമ്മിറ്റി അറിയിച്ചു. ജില്ലാശുപത്രിക്ക് മുന്നിൽ നടത്തിയ ധർണ്ണ സമരം പരിസ്ഥിതി പ്രവർത്തകൻ അമ്പലത്തറ കുഞ്ഞികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജനകീയ കോർഡിനേഷൻ കമ്മിറ്റി ജനറൽ കൺവീനർ പത്മരാജൻ ഐങ്ങോത്ത് അദ്ധ്യക്ഷത വഹിച്ചു. കെ.മുഹമ്മദ് കുഞ്ഞി, അബ്ദുൾ റസാഖ് തായലക്കണ്ടി, അഡ്വക്കേറ്റ് ബിജു കൃഷ്ണ, മുനിസിപ്പൽ കൗൺസിലർ ടി.മുഹമ്മദ് കുഞ്ഞി, തമ്പാൻ , പ്രവീൺ തോയമ്മൽ തുടങ്ങിയവർ സംസാരിച്ചു. എം.കുഞ്ഞികൃഷ്ണൻ സ്വാഗതവും ടി.കുഞ്ഞികൃഷ്ണൻ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |