പി. ഗംഗാധരൻ നായർ അനുസ്മരണം
Saturday 16 May 2026 12:14 AM IST
കാഞ്ഞങ്ങാട്: മുൻ ഡി.സി.സി പ്രസിഡന്റും മുതിർന്ന കോൺഗ്രസ് നേതാവും സഹകാരിയുമായിരുന്ന പി. ഗംഗാധരൻ നായരുടെ ആറാം ചരമ വാർഷികം കാഞ്ഞങ്ങാട് കരുവാച്ചേരി ബാലകൃഷ്ണൻ നായർ സാംസ്‌കാരിക വേദി സമുചിതമായി ആചരിച്ചു. അനുസ്മരണവും പുഷ്‌പാർച്ചനയും സംഘടിപ്പിച്ചു. കെ.പി.സി.സി സെക്രട്ടറി എം. അസിനാർ അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തു. സാംസ്‌കാരിക വേദി ചെയർമാൻ പ്രവീൺ തോയമ്മൽ അദ്ധ്യക്ഷത വഹിച്ചു. മുൻ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് എൻ.കെ രത്നാകരൻ, മുൻ കൗൺസിലർ ടി. കുഞ്ഞികൃഷ്ണൻ, കെ.എസ്.എസ്.എസ്.പി.എ ജില്ലാ സെക്രട്ടറി കെ.പി ബാലകൃഷ്ണൻ, ദളിത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി കെ.പി മോഹനൻ, പി.വി തമ്പാൻ, ഒ.വി പ്രദീപ്, സുജിത്ത് പുതുക്കൈ, ഷിബിൻ ഉപ്പിലിക്കൈ, രതീഷ്, വി.വി സുഹാസ്, റോഷൻ ഐങ്ങോത്ത്, വിക്രമൻ സൗത്ത്, കൃഷ്ണലാൽ തോയമ്മൽ തുടങ്ങിയവർ സംസാരിച്ചു.