ബദിയടുക്ക: എസ്.കെ.എസ്.എസ്.എഫ് ബദിയടുക്ക മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കമ്മിറ്റിക്കു കീഴിലുള്ള 35 ഓളം ശാഖകൾക്കു പെരുന്നാൾ വിഭവങ്ങൾ നൽകി. സയ്യിദ് ഫസൽ സഖാഫ് അൻവരി കൊപ്പം പ്രാർത്ഥന നടത്തി. സുബൈർ ഹുദവി ഗുണാജെ ആമുഖ ഭാഷണം നടത്തി. മേഖലാ പ്രസിഡന്റ് സിദ്ദിഖ് ബെളിഞ്ചം അദ്ധ്യക്ഷത വഹിച്ചു. കണ്ണിയത്ത് ഉസ്താദ് ഇസ്ലാമിക് അക്കാഡമി വൈസ് പ്രസിഡന്റ് ബേർക്ക അബ്ദുല്ല കുഞ്ഞി ഹാജി പെരുന്നാൾ കിറ്റ് വിതരണോദ്ഘാടനം നടത്തി. അബ്ദുൽ റസാഖ് അർഷാദി കുമ്പഡാജെ, മാഹിൻ കേളോട്ട്, മൂസ മുസ്ലിയാർ സാലത്തടുക്ക, റസാഖ് ദാരിമി മിലാദ് നഗർ, അൻവർ ഓസോൺ, അലി മീയാടി പള്ളം, മുസ്തഫ റഹ്മാനി കുമ്പഡാജെ, അബൂ താഹിർ അസ്ഹരി, കബീർ നെല്ലിക്കട്ട, സത്താർ അസ്ഹരി, അജ്മൽ ഫൈസി കോട്ട, ഖലീൽ മാവിനക്കട്ട, ലത്തീഫ് കന്യന, ആസിഫ് വിദ്യഗിരി, ഷംസുദ്ദീൻ പുണ്ടൂർ എന്നിവർ സംബന്ധിച്ചു. ഷഫീഖ് അസ്നവി നന്ദി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |