കാഞ്ഞങ്ങാട്: പെരളം റെഡ് യംഗ്സ് ക്ലബ്ബ് ഗോൾഡൻ ജൂബിലി ആഘോഷത്തിന്റെയും വിപുലീകരിച്ച ഇ.എം.എസ് സ്മാരക മന്ദിരത്തിന്റെയും ഉദ്ഘാടനം സി.പി.എം കേന്ദ്രകമ്മിറ്റി അംഗം കെ.കെ ശൈലജ എം.എൽ.എ നിർവ്വഹിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടു വിജയികൾക്കുള്ള ഉപഹാരവും അവർ സമ്മാനിച്ചു.
സംഘാടകസമിതി ചെയർമാൻ പി. നാരായണൻ അദ്ധ്യക്ഷനായി. ക്ലബ്ബിന്റെ സ്ഥാപക പ്രസിഡന്റ് പുതിയപുരയിൽ ചന്തൻ, സെക്രട്ടറി കെ. ചന്തു എന്നിവരുടെ ഫോട്ടോ സി.എച്ച് കുഞ്ഞമ്പു എം.എൽ.എ അനാച്ഛാദനം ചെയ്തു. വി.വി രമേശൻ, കെ. രാജ്മോഹൻ, എം. പൊക്ലൻ, ടി.വി കരിയൻ, സുനു ഗംഗാധരൻ, വി. നാരായണൻ, കെ. സീത, എം.വി നാരായണൻ, എം. കുഞ്ഞമ്പു, പി. ഹരീഷ്, ടി. ബിന്ദു, എ. ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. സംഘാടക സമിതി കൺവീനർ ബിനു എ. പെരളം സ്വാഗതവും പി. കുഞ്ഞിക്കേളു നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |