നീലേശ്വരം: കേരള എൻ.ജി.ഒ. യൂണിയൻ സംഘടിപ്പിച്ച സർക്കാർ ജീവനക്കാർക്കായുള്ള ജില്ല കായിക മേളയിൽ 109 പോയിന്റുമായി നീലേശ്വരം ഏരിയ ഓവറോൾ ചാമ്പ്യന്മാരായി. 73 പോയിന്റോടെ ഹൊസ്ദുർഗ് രണ്ടാംസ്ഥാനത്തും 70 പോയിന്റോടെ വിദ്യാനഗർ ഏരിയ മൂന്നാം സ്ഥാനവും നേടി.
ഇ.എം.എസ് സ്റ്റേഡിയത്തിൽ നടന്ന മേള ജില്ലാ സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റ് പി.പി അശോകൻ ഉദ്ഘാടനം ചെയ്തു. എൻ.ജി.ഒ യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് ടി.പി ഉഷ സംസാരിച്ചു. ജില്ല പ്രസിഡന്റ് വി. ശോഭ അദ്ധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി കെ. ഭാനുപ്രകാശ് സ്വാഗതവും കലാ-കായിക വേദി കൺവീനർ കെ.വി. രമേശൻ നന്ദിയും പറഞ്ഞു.
നൂറിലധികം മത്സരാർത്ഥികൾ മേളയിൽ പങ്കെടുത്തു. സംസ്ഥാന വൈസ് പ്രസിഡന്റ് ടി.പി ഉഷ സമ്മാനവിതരണം നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |