കാഞ്ഞങ്ങാട്: ഏച്ചിക്കാനം സേവാഭാരതി കാഞ്ഞങ്ങാട് വൃന്ദാവനം ബാലസദനത്തിന്റെ നേതൃത്വത്തിൽ നടന്ന കുടുംബ സംഗമം കണ്ണൂർ സർവ്വകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗം മേധാവി ഡോ. എ.എം ശ്രീധരൻ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി പ്രസിഡന്റ് രാധാകൃഷ്ണൻ അദ്ധ്യക്ഷനായി. വാർഡ് മെമ്പർ എ. വേലായുധൻ സന്നിഹിതനായി. സേവാഭാരതി ജനറൽ സെക്രട്ടറി കെ. ബാലകൃഷ്ണൻ സ്വാഗതവും ട്രഷറർ അമിത്കുമാർ നന്ദിയും പറഞ്ഞു.
ഹോസ്ദുർഗ്ഗ് സബ് ഇൻസ്പെക്ടർ രാജീവൻ, ഫയർ ആൻഡ് റെസ്ക്യു വിഭാഗം കാഞ്ഞങ്ങാട് ഓഫീസർ കെ. കൃഷ്ണരാജ്, ജേസീസ് അന്താരാഷ്ട്ര പരിശീലകൻ വി. വേണുഗോപാൽ തുടങ്ങിയവർ ക്ലാസെടുത്തു. സേവഭാരതി ബാലിക സദനത്തിൽ നിന്നും നിയമബിരുദം നേടിയ മിഥുനാ സുധീഷ്, സംസ്ഥാന തെയ്ക്കോണ്ടോ ചാമ്പ്യൻഷിപ്പിൽ സ്വർണമെഡൽ നേടിയ കെ.വി രഹ്ന എന്നിവരെ ആദരിച്ചു. കുട്ടികൾക്കായി കായിക പരിപാടിയും ഉണ്ടായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |