പുനലൂർ: പുനലൂർ താലൂക്ക് കാർഷിക ഗ്രാമ വികസന ബാങ്ക് കാർഷിക മേഖലയിൽ 8.10ശതമാനം പലിശ നിരക്കിൽ 325 ലക്ഷം രൂപ വായ്പ നൽകും. 2024 മാർച്ച് 25വരെയുള്ള 3മാസത്തേക്ക് മാത്രമാണ് കാർഷിക മേഖലയിൽ വിതരണം ചെയ്യുന്ന പ്രത്യേക പദ്ധതിയായി വായ്പ നൽകുന്നത്. 8.50ശതമാനം നിരക്കിലാണെങ്കിലും കൃത്യമായി വായ്പ തിരിച്ചടക്കുന്നവർക്കും തവണ പലിശയിൽ 12ശതമാനം സബ്സിഡി നൽകുന്നതിനാൽ 7.48ശതമാനത്തിൽ തുക അടച്ചാൽ മതിയാകും. കൃഷി ചെയ്യുന്നതിന് ആവശ്യമായ ഭൂമിയുള്ള കർഷകർക്ക് 5 വർഷം തിരിച്ചടവ് കാലാവധിക്കാണ് വായ്പ അനുവദിക്കുന്നത്. യഥാർത്ഥ കൃഷിക്കാരെ സഹായിക്കുന്നതിനുള്ള പദ്ധതി വായ്പ്പയായി 325 ലക്ഷം രൂപ അനുവദിച്ചതായി ബാങ്ക് പ്രസിഡന്റ് കെ.ബാബു പണിക്കർ ,സെക്രട്ടറി എൽ.വർഗീസ് എന്നിവർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |