കൊല്ലം: ഓച്ചിറ രാഘവൻപിള്ള കഥകളി ആസ്വാദക സമിതിയുടെ വാർഷികാഘോഷവും കഥകളി പുരസ്കാര സമർപ്പണവും 27ന് വലിയകുളങ്ങര ഓണാട്ട് ഭഗവതി ക്ഷേത്രാങ്കണത്തിൽ നടക്കും. സ്വാമി ജ്ഞാനാമൃതാനന്ദപുരി ഉദ്ഘാടനം നിർവഹിക്കും. കുരുമ്പോലിൽ ശ്രീകുമാർ മുഖ്യപ്രഭാഷണം നടത്തും. കഥകളിയിലെ സമഗ്ര സംഭാവനയ്ക്കുള്ള തോട്ടം ദിവാകരൻ നമ്പൂതിരി പുരസ്കാരം മരണാനന്തര ബഹുമതിയായി കൊട്ടാരക്കര ഭദ്രയ്ക്ക് നൽകും. ക്ഷേത്ര കലയിലെ മികവിനുള്ള ദേവനാദം പുരസ്കാരം മാങ്കുളം കൃഷ്ണൻ നമ്പൂതിരിക്കും മികച്ച വനിതാ കലാകാരിക്കുള്ള ക്ടാക്കോട്ട് മഹേശ്വരൻ പോറ്റി പുരസ്കാരം അഡ്വ. രഞ്ജിനി സുരേഷിനും അരങ്ങിന് പിന്നിലെ മികവിനുള്ള അനന്തപ്രദീപം പുരസ്കാരം തിരുവല്ല ഗോപിനാഥൻ നായർക്കും നൽകും. തുടർന്ന് വൈകിട്ട് 6ന് സീതാ സ്വയംവരം കഥകളി നടക്കും. പത്രസമ്മേളനത്തിൽ പ്രസിഡന്റ് കെ.ബി.രാധാകൃഷ്ണൻ, സെക്രട്ടറി പ്രൊഫ. കൈപ്പുഴ നീലകണ്ഠൻ നമ്പൂതിരി, ടി.ജെ.നാരായണൻ, ട്രഷറർ എം.ഹർഷൻ (മുൻ ദേവസ്വം കമ്മിഷണർ) എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |