കാെട്ടാരക്കര: മേലിലയിൽ ക്ഷീരവിപ്ളവമൊരുക്കിയ ആർ.പ്രസന്നകുമാരി ഉപാസനയ്ക്ക് സംസ്ഥാന ക്ഷീര വികസന വകുപ്പിന്റെ ജില്ലയിലെ മികച്ച ക്ഷീര സഹകാരി അവാർഡ്. ഇടുക്കി അണക്കരയിൽ നടന്ന ചടങ്ങിൽ മന്ത്രി ജെ.ചിഞ്ചുറാണി പുരസ്കാരം സമ്മാനിച്ചു. 20,000 രൂപയും പ്രശസ്തിപത്രവുമടങ്ങുന്നതാണ് അവാർഡ്.
ഈ വർഷം ജില്ലയിലെ മികച്ച വനിതാ ക്ഷീര കർഷകയ്ക്കുള്ള അവാർഡും മുൻ വർഷങ്ങളിൽ സംസ്ഥാന- ജില്ലാ പുരസ്കാരങ്ങളും പ്രസന്നകുമാരിക്ക് ലഭിച്ചിരുന്നു. വെട്ടിക്കവല ബ്ളോക്ക് ക്ഷീരവികസന യൂണിറ്റ് പരിധിയിലായി ചേത്തടിയിൽ പ്രവർത്തിക്കുന്ന ഉപാസന ഡയറി ഫാമിൽ പ്രസന്നകുമാരിക്ക് അറുപത് കറവപ്പശുക്കളുണ്ട്. 2018ൽ പത്ത് പശുക്കളുമായിട്ടാണ് ഫാം തുടങ്ങിയത്. ഇപ്പോൾ വെച്ചൂർ, ഗീർ, ജേഴ്സി, എച്ച്.എഫ് സഹിവാൾ തുടങ്ങി വിവിധ ഇനം പശുക്കളുണ്ട്. ദിവസം 650 ലിറ്റർ പാൽ ഉത്പാദിപ്പിക്കുന്നുണ്ട്. ഇതിൽ 600 ലിറ്റർ പാൽ ചേത്തടി ക്ഷീരസഹകരണ സംഘത്തിലാണ് നൽകുന്നത്. വീട്ടിലെത്തി പാൽ വാങ്ങുന്നവരുമുണ്ട്.
ചേത്തടി ഉപാസനയിൽ വ്യവസായിയും ഉപാസന ഡ്രൈവിംഗ് സ്കൂൾ ഉടമയുമായ ദിലീപൻ.കെ.ഉപാസനയുടെ ഭാര്യയാണ് ആർ.പ്രസന്നകുമാരി ഉപാസന.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |