SignIn
Kerala Kaumudi Online
Saturday, 09 November 2024 3.59 AM IST

ഖത്തറിലെത്തിച്ച് പെൺവാണിഭം: യുവതികൾ നൽകിയ പരാതിയിൽ അന്വേഷണം ഇഴയുന്നു

Increase Font Size Decrease Font Size Print Page

കൊല്ലം: ജോലി വാഗ്ദാനം ചെയ്ത് ഖത്തറിലെത്തിച്ച് പെൺവാണിഭത്തിന് ഇരയാക്കിയെന്ന് ആരോപിച്ച് കുളത്തൂപ്പുഴ സ്വദേശികൾ നൽകിയ പരാതിയിൽ അന്വേഷണം ഇഴയുന്നു. കഴിഞ്ഞ 5നും 7നുമാണ്
യുവതികൾ കുളത്തൂപ്പുഴ പൊലീസിൽ പരാതി നൽകിയത്.

കേസ് രജിസ്റ്റർ ചെയ്‌തെങ്കിലും അന്വേഷണത്തിന്‌ വേഗം പോരെന്നാണ് ആക്ഷേപം. കൊട്ടാരക്കര വെട്ടിക്കവല സ്വദേശിയായ സുദീപ് ചന്ദ്രനെതിരെയാണ് പരാതി. ഖത്തറിൽ ജോലി നൽകാമെന്ന് പറഞ്ഞ് മൂന്നുലക്ഷം രൂപ വാങ്ങി 2021 നവംബറിലാണ് ഖത്തറിലെത്തിച്ചത്. ഫ്‌ളാറ്റിൽ താമസിപ്പിച്ച് യുവതികളെ പീഡനത്തിനിരയാക്കിയശേഷം പരിചയക്കാർക്ക് കാഴ്ചവച്ചു. രണ്ടിലേറെ തവണ ഗർഭച്ഛിദ്രത്തിന് വിധേയമാക്കി. നഗ്നചിത്രങ്ങൾ പ്രചരിപ്പിച്ചതായും പരാതിയിൽ പറയുന്നു. സുദീപിൽ നിന്ന് രക്ഷപ്പെട്ട് നാട്ടിലെത്തിയപ്പോഴാണ് യുവതികൾ പരാതി നൽകിയത്.

അന്വേഷണം ഇഴഞ്ഞതോടെ യുവതികളിൽ ഒരാൾ മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും മറ്റ് മന്ത്രിമാർക്കും ഇ-മെയിലിൽ വഴി പരാതി നൽകി. ഇതിൽ ഒരു മന്ത്രിക്ക് അയച്ച പരാതി ആരോപണ വിധേയന് ലഭിച്ചതായി ആരോപിച്ച് പരാതിക്കാരി രംഗത്തെത്തി. പരാതിയുടെ വിശദാംശങ്ങൾ പറഞ്ഞ് സുദീപ് ഭീഷണിപ്പെടുത്തിയതായും യുവതി ആരോപിച്ചു. മന്ത്രിയുടെ ഓഫീസിലെ ജീവനക്കാരനും സുദീപും തമ്മിൽ പരിചയമുണ്ടെന്നും ഇയാൾ വഴിയാണ് പരാതി ചോർന്നതെന്നുമാണ് യുവതി ആരോപിക്കുന്നത്.

അതേസമയം സുദീപ് ഖത്തറിൽ നിന്ന് ആഫ്രിക്കയിലേക്ക് കടന്നതായും വിവരമുണ്ട്.

മന്ത്രിയുടെ ഓഫീസിൽ നിന്ന് പരാതി ചോർന്നതുമായി ബന്ധപ്പെട്ട് കുളത്തൂപ്പുഴ പൊലീസിൽ പരാതി നൽകി.

അതിജീവത

പരാതി ചോർന്നതായി അതിജീവത പറയുന്നുണ്ടെങ്കിലും അത്തരത്തിലൊരു പരാതി സ്റ്റേഷനിൽ ലഭിച്ചിട്ടില്ല.

കുളത്തൂപ്പുഴ പൊലീസ്

ഇ-മെയിൽ പരാതികൾ ചോരില്ല. ആരോപണ വിധേയന് പരാതി ലഭിച്ചെന്ന് പറയുന്നത് തെറ്റാണ്. ഓഫീസ് ജീവനക്കാരനെതിരെ പരാതി ലഭിച്ചിട്ടില്ല.

മന്ത്രിയുടെ ഓഫീസ്

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KOLLAM, GENERL
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.