കൊല്ലം: സാധന സാമഗ്രികളുടെ ദൗർലഭ്യം കെ.എസ്.ഇ.ബിയുടെ മഴക്കാല പൂർവ അറ്റകുറ്റപ്പണികളെ കാര്യമായി ബാധിക്കുമെന്നും അടിയന്തിര പ്രാധാന്യത്തോടെ ഇത് പരിഹരിക്കണമെന്നും കേരള ഇലക്ട്രിസിറ്റി വർക്കേഴ്സ് ഫെഡറേഷൻ (എ.ഐ.ടി.യു.സി) കൊല്ലം ഡിവിഷൻ സമ്മേളനം ആവശ്യപ്പെട്ടു. ജോയിന്റ് കൗൺസിൽ ഹാളിൽ നടന്ന സമ്മേളനം വർക്കേഴ്സ് ഫെഡറേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് കെ.സി. മണി ഉദ്ഘാടനം ചെയ്തു. ഡിവിഷൻ പ്രസിഡന്റ് വിഷ്ണു അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ബിജു പ്രവർത്തന റിപ്പോർട്ടും ട്രഷറർ ശശികല കണക്കും അവതരിപ്പിച്ചു. സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി അശ്വതി, ജില്ലാ പ്രസിഡന്റ് ഗോപകുമാർ, സെക്രട്ടറി സി. പ്രദീപ്കുമാർ, സംസ്ഥാന എക്സിക്യുട്ടിവ് കമ്മിറ്റി അംഗം ഷാജി, സംസ്ഥാന കൗൺസിൽ അംഗം സരോഷ്, കോൺട്രാക്ട് വർക്കേഴ്സ് ഫെഡറേഷൻ (എ.ഐ.ടി.യു.സി) ജില്ലാ പ്രസിഡൻ് മുരളീധരൻ എന്നിവർ സംസാരിച്ചു. സംസ്ഥാന കൗൺസിൽ അംങ്ങളായ വിനിത സ്വാഗതവും നിക്സൺ നന്ദിയും പറഞ്ഞു. ഭാരവാഹികൾ: വിഷ്ണു (പ്രസിഡന്റ്), ബിജു (സെക്രട്ടറി), ശശികല (ട്രഷറർ).
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |