എഴുകോൺ : കെ.എസ്.ആർ.ടി.സി കണ്ടക്ടറായ യുവാവിനെ പൊട്ടിച്ച ബിയർ കുപ്പി കൊണ്ട് കുത്തി പരിക്കേൽപ്പിച്ച പ്രതിയെ എഴുകോൺ പൊലീസ് പിടികൂടി. എഴുകോൺ ചീരൻകാവ് താരാ ഭവനിൽ സുബി പ്രസാദിനെ (39) കുത്തി പരിക്കേൽപ്പിച്ച മംഗലത്ത് പുത്തൻ വീട്ടിൽ സതീന്ദ്രൻ (48) ആണ് അറസ്റ്റിലായത്. ബുധനാഴ്ച രാത്രി 7.30 യോടെയാണ് സംഭവം. സുബിൻ പ്രസാദ് കമ്മിറ്റി അംഗമായിരുന്ന ചീരങ്കാവ് ക്ഷേത്രത്തിലെ അന്നദാനത്തെ ചൊല്ലി തർക്കത്തിലേർപ്പെട്ട പ്രതി സുബിനെ മർദ്ദിക്കുകയും അപായപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നെന്ന് എഴുകോൺ പൊലീസ് പറഞ്ഞു. ഇടത് വാരിയെല്ലിന് സമീപം ആഴത്തിൽ മുറിവേറ്റ സുബിൻ പ്രസാദ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി. കൊട്ടാരക്കര കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |