പുത്തൂർ : പുത്തൂർ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ സ്റ്റുഡന്റ് പൊലീസ് കേഡറ്റിന്റെ നേതൃത്വത്തിൽ 'പൂക്കളും പുസ്തകങ്ങളും' അവധിക്കാല വായനാ മത്സരത്തിന് തുടക്കമായി. സ്കൂളിൽ നടന്ന ചടങ്ങിൽ പുത്തൂർ എസ്.ഐ ബാലു.ബി.നായർ പുസ്തക വിതരണം ഉദ്ഘാടനം ചെയ്തു. പ്രഥമാദ്ധ്യാപിക എസ്.ലിനി, പി.ടി.എ പ്രസിഡന്റ് ബിജു പൂവക്കര, വി.കെ.മോഹനൻ പിള്ള, ഷാജി.എം.ജോൺ, ബി.പ്രദീപ്, എ.ആർ.അരുൺ കുമാർ, വി.എസ്.ശ്രീകുമാർ, ദിവ്യാ ചന്ദ്രൻ, എസ്.അംബിക എന്നിവർ സംസാരിച്ചു. ജൂൺ പത്തുവരെയുള്ള വായനക്കാലയളവിനുള്ളിൽ കുട്ടികൾ പുസ്തകങ്ങൾ വായിച്ച് ആസ്വാദന കുറിപ്പുകൾ തയ്യാറാക്കണം. വായിച്ച പുസ്തകത്തെ വിലയിരുത്തി വീഡിയോ തയ്യാറാക്കി സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കണം. വായനാ ദിനത്തോടനുബന്ധിച്ച് വായനാ മത്സരം സംഘടിപ്പിക്കും. വിജയികൾക്ക് പതിനായിരം രൂപയുടെ പുസ്തകങ്ങൾ ബുക്ക് സ്റ്റാൾ സന്ദർശിച്ച് വാങ്ങുന്നതിനും പബ്ളിക് ലൈബ്രറി, ദിനപത്രങ്ങളുടെ ഓഫീസുകൾ എന്നിവ സന്ദർശിക്കുന്നതിനും അവസരമൊരുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |